ദില്ലി: ദില്ലിയില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്പോര്‍ട് ഫെഡറേഷന് ലോകകപ്പില്‍ ഇന്ത്യയുടെ വനിതാ താരം അപൂര്‍വി ചന്ദേല ആദ്യദിനം തന്നെ സ്വര്‍ണം നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലാണ് അപൂര്‍വിയുടെ സ്വര്‍ണ നേട്ടം. ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന ഫൈനലില്‍ ലോക റെക്കോര്‍ഡ് പ്രകടനമാണ് അപൂര്‍വി പുറത്തെടുത്തത്.
സര്‍ക്കാര്‍ തീരുമാനം എന്തായാലും അതിന് തയ്യാര്‍... ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കോലി
ഇന്ത്യന്‍ താരം 252.9 പോയന്റുകള്‍ നേടിയപ്പോള്‍ 251.8 പോയന്റുകള്‍ നേടിയ ചൈനയുടെ സാവോ റോസ്ഹു വെള്ളിയും 230.4 പോയന്റോടെ ചൈനയുടെ തന്നെ സു ഹോങ് വെങ്കല മെഡലും സ്വന്തമാക്കി. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ ഇനത്തില്‍ അപൂര്‍വി വെങ്കലം നേടിയിരുന്നു. 2014ലെ കോമണ്‍വെല്‍ത്തില്‍ അപൂര്‍വി സ്വര്‍ണവും കരസ്ഥമാക്കി.
ലോകകപ്പില്‍ അപൂര്‍വിയുടെ മൂന്നാമത്തെ വ്യക്തിഗത മെഡലാണിത്. നേരത്തെ, 2015ല്‍ ചാങ്വോന് ലോകകപ്പില്‍ അപൂര്‍വി വെങ്കലം നേടിയിരുന്നു. ഇക്കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ചന്ദേലയും രവികുമാറും ചേര്‍ന്ന സഖ്യം 10 മീറ്റര്‍ എയര്‍ റൈഫിള്‍സിന്റെ മിക്സഡ് ഡബിള്‍സില്‍ വെങ്കലവും നേടി. കഴിഞ്ഞവര്‍ഷം തന്നെ അപൂര്‍വി 2020ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു.