ജക്കാര്‍ത്ത: 18ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു വീണ്ടും മെഡല്‍. ടെന്നീസില്‍ വനിതാ താരം അങ്കിത റെയ്നയാണ് ഇന്ത്യക്കു വെങ്കല മെഡല്‍ സമ്മാനിച്ചത്. അഞ്ചാം ദിനം ഇന്ത്യക്കു ലഭിച്ച ആദ്യത്തെ മെഡല്‍ കൂടിയാണിത്.
സൂപ്പര്‍ താരം സാനിയാ മിര്‍സയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പടുന്ന അങ്കിത സെമി ഫൈനലില്‍ പൊരുതി വീഴുകയായിരുന്നു. ചൈനീസ് താരം സാങ് ഷുവെയോട് 4-6, 6-7 നായിരുന്നു അങ്കിതയുടെ തോല്‍വി. മല്‍സരം രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു. പരാജയപ്പെട്ടെങ്കിലും മറ്റൊരു മെഡല്‍ കൂടി ഇന്ത്യയുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ താരത്തിനു സാധിച്ചു.
ജയം മാത്രമല്ല, ടീം ഇന്ത്യയുടെ വക ഇനിയുമുണ്ട്... മാച്ച് ഫീ മുഴുവന്‍ കേരളത്തിന്!! തുക കേട്ടില്ലേ?
സര്‍പ്രൈസ് ടീമുമായി ഇന്ത്യ... രണ്ട് പുതുമുഖങ്ങള്‍, വിജയ്യുടെയും യാദവിന്റെയും ചീട്ട് കീറി!!
ഏഷ്യന്‍ ഗെയിംസ് ടെന്നീസ് സിംഗിള്‍സില്‍ ഇന്ത്യക്കു വേണ്ടി മെഡല്‍ കൊയ്യുന്ന രണ്ടാമത്തെ വനിതാ താരമാണ് 25കാരിയായ അങ്കിത. നേരത്തേ സാനിയ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. 2006ല്‍ ദോഹയില്‍ നടന്ന ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയാണ് സാനിയ ചരിത്രം കുറിച്ചത്. പിന്നീട് 2010ലെ ഗ്വാങ്ഷു ഗെയിംസില്‍ വെങ്കലും താരം ഇന്ത്യക്കു സമ്മാനിച്ചു.