ബാംഗ്ലൂര്‍: ഒമ്പത് വര്‍ഷത്തിന് ശേഷം മലയാളി അത്‌ലറ്റിക്‌സ് അഞ്ജു ബോബി ജോര്‍ജിന്റെ ആ വെള്ളി സ്വര്‍ണമായി. 2005ല്‍ മൊണോക്കയില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ റഷ്യന്‍ താരം തത്യാന നേടിയ സ്വര്‍ണമാണ് ഇപ്പോള്‍ അഞ്ചുവിന് തിരിച്ചുവാങ്ങി നല്‍കിയിരിക്കുന്നത്. ഇതോടെ ലോക അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതിനേടിയിരിക്കുകയാണ് അഞ്ജു.
തത്യാന കൊട്ടാവോ ഉത്തേജകമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒന്നാം സ്ഥാനക്കാരിയുടെ സ്വര്‍ണം ഒമ്പത് വര്‍ഷത്തിന് ശേഷം അഞ്ചുവിനെ തേടിയെത്തിയത്. ഈ ചാമ്പന്യന്‍ഷിപ്പില്‍ 6.75 ദൂരം ചാടി അഞ്ജു നേടിയത് വെള്ളിയായിരുന്നു. എന്നാല്‍ 6.83 ദൂരം ചാടി സ്വര്‍ണം നേടിയ തത്യാന കൊട്ടാവോ ഉത്തേജകമരുന്ന് ഉപയോഗിച്ചതിനാല്‍ ഇനിയാ സ്വര്‍ണത്തിന് അവകാശി അഞ്ജുവാണ്.

ഉത്തേജക മരുന്ന് ഉപയോഗിച്ച് പിടിക്കപ്പെട്ട റഷ്യന്‍ താരത്തിന് 2015 വരെ മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. മോണാക്കോയില്‍ നടന്ന ഫൈനലില്‍ 6.67 ചാടി വെങ്കലം സ്വന്തമാക്കിയത് അമേരിക്കയുടെ ഗ്രേസ് അപ്ഷായയിരുന്നു.
ഹെല്‍സിങ്കിയില്‍ നടന്ന മീറ്റിലും അഞ്ജുവിന് സ്ഥാനകയറ്റം ലഭിച്ചിട്ടുണ്ട്. ഇവിടെ അഞ്ചാം സ്ഥാനത്തായ അഞ്ജു നാലാം സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. ഇത്തരത്തില്‍ പരിശോധന നടത്തിയാല്‍ തനിക്ക് ഏതന്‍സ് ഒളിംപിക്‌സില്‍ അര്‍ഹമായ മെഡല്‍ ലഭിക്കുമായിരുന്നു എന്ന് അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു. അതേ സമയം, മൊണാക്കോ മത്സരത്തിലെ വിജയ്ക്കുള്ള ക്യാഷ് പ്രൈസ് അഞ്ജുവിന് ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല.
വേള്‍ഡ് ആന്റ് ഡോപ്പിങ് ഏജന്‍സിയുടെ (വാഡ) പട്ടികയില്‍ ഇല്ലായിരുന്ന ഉത്തേജകമരുന്ന് കായികതാരങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നെന്ന് ജര്‍മന്‍ ചാനലില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് മരവിപ്പിച്ചുവച്ചിരുന്ന സാമ്പളുകള്‍ വാഡ വീണ്ടും പരിശോധന നടത്തിയത്. തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. ചരിത്രത്തില്‍ ഒരു വിജയത്തിനായുള്ള ഏറ്റവും വലിയ കാത്തിരിപ്പായിരുന്നു ഇതെന്ന് അഞ്ജുവിന്റെ പരിശീലകനും ഭര്‍ത്താവുമായ ബോബി ജോര്‍ജ് പ്രതികരിച്ചു.