Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ജുവിനെ 'കേന്ദ്രത്തിലെടുത്തു'... ഇനി ജയരാജന്‍ എന്ത് പറയും?

ദില്ലി: അഞ്ജു ബോബി ജോര്‍ജ്ജുമായി ബന്ധപ്പെട്ട് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഉണ്ടായ വിവാദങ്ങള്‍ ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ല. അഞ്ജു രാജിവച്ചെങ്കിലും ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അവിടെ തന്നെ ഉണ്ട്.

എന്നാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചതുകൊണ്ട് അഞ്ജുവിന് വലിയ നഷ്ടമൊന്നും സംഭവിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റെ 'ഖേലോ ഇന്ത്യ' പദ്ധതിയുടെ ദേശീയ നിര്‍വ്വാഹക സമിതി അംഗമായി അഞ്ജുവിനെ നിയമിച്ചു.

Anju Bobby George

കായിക രംഗത്ത് നിന്ന് രണ്ട് പേരാണ് സമിതിയില്‍ ഉള്ളത്. അഞ്ജുവിനെ കൂടാതെ ബാഡ്മിന്റണ്‍ താരം പി ഗോപീചന്ദും സമിതിയില്‍ അംഗമാണ്. കേന്ദ്ര കായിക സെക്രട്ടറിയാണ് സമിതി അധ്യക്ഷന്‍.

നേരത്തെ രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് മോദി സര്‍ക്കാല്‍ ഖേലോ ഇന്ത്യ എന്ന പേരില്‍ അവതരിപ്പിയ്ക്കുന്നത്. പഞ്ചായത്ത് തലം മുതലേ കായിക താരങ്ങള വളര്‍ത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. നാല് വര്‍ഷം കൊണ്ട് രാജ്യത്തെല്ലായിടത്തും അടിസ്ഥാന കായിക സൗകര്യങ്ങള്‍ ഒരുക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും നിര്‍മിയ്ക്കും.

ഖേലോ ഇന്ത്യയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് അഞ്ജു ബോബി ജോര്‍ജ്ജ് പ്രതികരിച്ചത്. കായിക മന്ത്രി ഇപി ജയരാജന്‍ അപമര്യാദയായി പെരുമാറി എന്ന വിവാദം കത്തിപ്പടര്‍ന്നതിനെ തുടര്‍ന്നാണ് അഞ്ജു സംസ്ഥാന സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.

Story first published: Sunday, June 26, 2016, 16:24 [IST]
Other articles published on Jun 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+