വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരിത്രനേട്ടവുമായി അനിത ജോസഫ്; ലോക യൂണിവേഴ്‌സിറ്റി പവര്‍ലിഫ്റ്റിങ് സ്വര്‍ണം നേടുന്ന ആദ്യ മലയാളി

ടാര്‍ട്ടു (എസ്റ്റോണിയ): ചരിത്രനേട്ടം സ്വന്തമാക്കി മലയാളി പവര്‍ലിഫ്റ്റിങ് താരം അനിത ജോസഫ്. എസ്റ്റോണിയയിലെ ടാര്‍ട്ടുവില്‍ നടന്ന നാലാമത് ലോക യൂണിവേഴ്‌സിറ്റി പവര്‍ലിഫ്റ്റിങ് കപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് അനിത ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനതാരമായത്.

anita-joseph

47 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച അനിത 335 കിലോഗ്രാമാണ് ഉയര്‍ത്തിയത്. സ്‌ക്വാറ്റില്‍ 127.5 കിലോഗ്രാമും ബെഞ്ച് പ്രസ്സില്‍ 65.0 കിലോഗ്രാമും ഡെഡ്‌ലിഫ്റ്റില്‍ 142.5 കിലോഗ്രാമും ഉയര്‍ത്തിയാണ് അനിത സ്വര്‍ണമെഡല്‍ നേടിയത്. ലോക യൂണിവേഴ്‌സിറ്റി കപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ താരമാണ് അനിതയെന്ന് പവര്‍ലിഫ്റ്റിങ് ഇന്ത്യ അറിയിച്ചു.

22കാരിയായ അനിത ആലപ്പുഴ എസ്.ഡി. കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മൂന്ന് താരങ്ങളും മെഡല്‍ തിളക്കത്തോടെ കേരളത്തിന്റെ നേട്ടത്തിന് മാറ്റുകൂട്ടി. 84 കിലോഗ്രാം പ്ലസ് വിഭാഗത്തില്‍ ലെഫിന ഡിസൂസ വെള്ളി മെഡല്‍ നേടി. ആകെ 442.5 കിലോഗ്രാമാണ് ലെഫിന ഉയര്‍ത്തിയത് (175.0+82.5+185.0). സ്‌ക്വാറ്റിലും ഡെഡ്‌ലിഫ്റ്റിലും രണ്ടാം സ്ഥാനത്തായിരുന്ന ലെഫിന ബെഞ്ച് പ്രസില്‍ മൂന്നാമതായിരുന്നു.

ഇംഗ്ലണ്ട് അയര്‍ലന്‍ഡ് ടെസ്റ്റ് മത്സരം കടുക്കുന്നു; അയര്‍ലന്‍ഡ് ചരിത്രത്തിനരികെ ഇംഗ്ലണ്ട് അയര്‍ലന്‍ഡ് ടെസ്റ്റ് മത്സരം കടുക്കുന്നു; അയര്‍ലന്‍ഡ് ചരിത്രത്തിനരികെ

84 കിലോഗ്രാം വിഭാഗത്തില്‍ എം.വി.അഭിരാമി വെങ്കലമെഡല്‍ നേടി. ആകെ 405 കിലോഗ്രാമാണ് ഉയര്‍ത്തിയത് (170.0+70.0+165.0).

പുരുഷന്‍മാരുടെ 66 കിലോഗ്രാം വിഭാഗത്തില്‍ കാലിക്കറ്റിന്റെ ബിബിന്‍ ജോയ് ഡെഡ്‌ലിഫ്റ്റില്‍ 232.0 കിലോഗ്രാം ഉയര്‍ത്തി വെള്ളി മെഡല്‍ നേടി. ആകെ 542.5 കിലോഗ്രാം (190.0+122.5+230.0) ഉയര്‍ത്തിയ ബിബിന്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 70 യൂണിവേഴ്‌സിറ്റികളില്‍ നിന്നായി 218 അത്‌ലറ്റുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് കേരള യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, മഹര്‍ഷി ദയാനന്ദ് യൂണിവേഴ്‌സിറ്റി എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മത്സരങ്ങള്‍ ശനിയാഴ്ച അവസാനിക്കും.

Story first published: Friday, July 26, 2019, 12:49 [IST]
Other articles published on Jul 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X