വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഞ്ജലിക് കെര്‍ബറിന് യുഎസ് ഓപണ്‍ കിരീടം, ലോക ഒന്നാം നമ്പര്‍ പദവി

By Desk

ന്യൂയോര്‍ക്ക്: ചെക് താരം കരോലിന പ്ലിസ്‌കോവയെ കീഴടക്കിയ ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറിന് യുഎസ് കിരീടം. 28കാരിയായ കെര്‍ബര്‍ 6-3, 4-6, 6-4 എന്ന സ്‌കോറില്‍ വിജയം പിടിച്ചെടുത്തോടൊപ്പം പുതിയ ലോക നമ്പര്‍ വണ്‍ താരമായി മാറുകയും ചെയ്തു.

Angelique Kerber

ഈ വര്‍ഷം കെര്‍ബര്‍ നേടുന്ന രണ്ടാം ഗ്ലാന്‍സ്ലാം കിരീടമാണിത്. ജനുവരിയില്‍ നടന്ന ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സെറീന വില്യംസിനെ 6-4, 3-6, 6-4 എന്ന സ്‌കോറില്‍ കീഴടക്കിയായിരുന്നു. 2012ല്‍ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലും 2016ല്‍ വിംബിള്‍ഡണ്‍ ഫൈനലിലും എത്തിയിരുന്നു. റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ്.

ഈ വിജയത്തിന് ഒരു പ്രതികാരത്തിന്റെ മധുരവുമുണ്ട്. ഈ വര്‍ഷത്തെ സിന്‍സിനാറ്റി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചെക് താരം കെര്‍ബറിനെ 6-3, 6-1 എന്ന സ്‌കോറില്‍ ദയനീയമായി തോല്‍പ്പിച്ചിരുന്നു. യുഎസ് ഓപണ്‍ ടൂര്‍ണമെന്റില്‍ സെറീന വില്യംസിനെ വീഴ്ത്തിയത് കരോലീനയായിരുന്നു.

പുരുഷവിഭാഗം സിംഗിള്‍സില്‍ ഒന്നാം സീഡ് ദ്യോക്കോവിച്ച് മൂന്നാം സീഡ് സ്റ്റാന്‍സിലാണ് വാവ്‌റിങ്കയെ നേരിടും. കെയ് നിഷികോരിയെ തോല്‍പ്പിച്ചാണ് സ്വിസ് താരം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

Story first published: Sunday, September 11, 2016, 5:59 [IST]
Other articles published on Sep 11, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X