Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആന്‍ഡി മുറെയ്ക്ക് പ്രണയ സാഫല്യം

ഡണ്‍ബ്ലെയിന്‍: ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മുറെയ്ക്ക് പ്രണയ സാഫല്യം. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന കാമുകി കിം സീസിനെയാണ് മുറെ ജീവിത സഖിയാക്കിയത്. സ്റ്റിര്‍ലിംഗിന് സമീപമുള്ള ഡണ്‍ബ്ലെയിന്‍ കത്തീഡ്രലില്‍ പരാമ്പരാഗത ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു.

12ാം നൂറ്റാണ്ടില്‍ പണിതതെന്ന് വിശ്വസിക്കുന്ന ഡണ്‍ബ്ലെയിന്‍ കത്തീഡ്രലില്‍ പരമ്പരാഗത വിവാഹ വേഷത്തിലാണ് ലോക ടെന്നീസിലെ മുന്‍ നിര താരങ്ങളിലൊരാളായ ആന്‍ഡിമുറെ എത്തിയത്. കാമുകി കിം ആകട്ടെ വെളുത്ത നീളമുള്ള ഗൗണിനുള്ളില്‍ ആന്‍ഡിയുടെ വധുവായി കത്തീഡ്രലിലെത്തി. വിവാഹ ചടങ്ങുകള്‍ക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

andymurray

വിവാഹശേഷം പുറത്തിറങ്ങിയ ഇരുവരും ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ അല്‍പ സമയം ചെലവഴിച്ചു. ജീവിതത്തില്‍ ഏറെ സന്തോഷവാനായ ദിവസമാണിതെന്ന് ആന്‍ഡി മാധ്യമങ്ങളോട് പ്രതികരിച്ചു. ആന്‍ഡിയുടെ വിവാഹമോചിതരായ മാതാപിതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ടെന്നീസ് ലോകത്തെ സുഹൃത്തുക്കള്‍ ബന്ധുക്കള്‍ തുടങ്ങിയവര്‍ക്കായി ചെറിയ റിസപ്ഷനും ഒരുക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം വിംബിള്‍ഡണ്‍ നേടിയ ബ്രിട്ടീഷ് പൗരന്‍ എന്ന നിലയില്‍ ബ്രിട്ടനില്‍ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയാണ് ആന്‍ഡി മുറെ. യുഎസ് ഓപ്പണും താരം തന്റെ ഷോകേസിലെത്തിച്ചിരുന്നു.

Story first published: Monday, April 13, 2015, 9:33 [IST]
Other articles published on Apr 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+