Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും തോല്‍വി; നോര്‍വേ ചെസ്സില്‍ ആനന്ദ് അവസാന സ്ഥാനത്തേക്ക് വീണു

സ്റ്റാവന്‍ഗര്‍: മുന്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് നോര്‍വേ ചെസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലും തോല്‍വി. അസര്‍ബയ്ജാന്റെ ഷഖ്‌റിയാര്‍ മമെദ്യറോവാണ് ആനന്ദിനെ അടിയറവ് പറയിച്ചത്. ആദ്യ റൗണ്ടില്‍ ആനന്ദ് ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണോട് പരാജയപ്പെട്ടിരുന്നു.

viswanathan anand

മറ്റൊരു മത്സരത്തില്‍ അമേരിക്കയുടെ ഫാബിയാനോ കറോന ഫ്രാന്‍സിന്റെ മാക്‌സിം വാച്ചിയര്‍ ലഗ്രാവിനെ തോല്‍പ്പിച്ചു. റഷ്യയുടെ അലക്‌സാണ്ടര്‍ ഗ്രിഷുക് അമേരിക്കയുടെ വെസ്‌ലി സോയെയും മാഗ്നസ് കാള്‍സണ്‍ ലെവോണ്‍ അറോനിയയനെയും ചൈനയുടെ യു യാങ്‌യിനാട്ടുകാരനായ ഡിങ് ലിറെനെയും തോല്‍പ്പിച്ചു.

ഏഴ് റൗണ്ടുകള്‍ ശേഷിക്കേ മമെദ്യറോവാണ് 3.5 പോയിന്റുമായി മുന്നില്‍. മൂന്ന് പോയിന്റുമായി കാള്‍സണും യാങ്‌യിയും രണ്ടാം സ്ഥാനത്താണ്. 0.5 പോയിന്റ് വീതമുള്ള ആനന്ദും ലഗ്രാവുമാണ് അവസാനസ്ഥാനത്ത്.

Story first published: Friday, June 7, 2019, 15:19 [IST]
Other articles published on Jun 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+