വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉഷയുടെ കായിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍

By Soorya Chandran

തിരുവനന്തപുരം: 'പി.ടി ഉഷ, ഇന്ത്യ' എന്ന് മാത്രം ഒരു വിലാസമെഴുതി ത്തയച്ചാല്‍ ഇങ്ങ് പയ്യോളിയില്‍ അതെത്തുമായിരുന്നു. അത് അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ഇന്ത്യ പിടി ഉഷയുടേയും, പിടി ഉഷ ഇന്ത്യുടേയും പേരില്‍ അറിയപ്പെട്ടിരുന്ന ഒരു കാലം.

ആ കാലത്തിന്റെ ഓര്‍ത്തെടുക്കലായിരുന്നു തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന 'ഉഷ എക്‌സ്-2013' ഫോട്ടോ പ്രദര്‍ശനം. 2013 ഒക്ടോബര്‍ 30 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രദ്ര്#ശനം ഉദ്ഘാടനം ചെയ്തത്. കല്ലേറില്‍ പരിക്കേറ്റതിന് ശേഷം മുഖ്യമന്ത്രിയുടെ ആദ്യത്തെ പൊതു പരിപാടിയായിരുന്നു ഇത്.

ചിത്രങ്ങള്‍ മാത്രമല്ല, ഉഷയുടെ കായിക നേട്ടങ്ങളുടെ ശബ്ദ രേഖകളും വീഡിയോ ദൃശ്യങ്ങളും പ്രദര്‍ശനത്തില്‍ ഉണ്ട്. ഷിബു ടി ജോസഫ് എഴുതിയ പിടി ഉഷ -കളിക്കളത്തിലെ സുവര്‍ണ താരം എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. മുതര്‍ന്ന ഫോട്ടോഗ്രാഫര്‍മാരായ പി മുസ്തഫയേയും രാജന്‍ പൊതുവാളിനേയും ചടങ്ങില്‍ ആദരിച്ചു.

പിടി ഉഷയുടെ ഫോട്ടോ പ്രദര്‍ശനം കാണാം

മുഖ്യനെത്തി

മുഖ്യനെത്തി

കണ്ണൂരിലെ കല്ലേറിന്റെ കേട് മാറി മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടിയായിരുന്നു പിടി ഉഷയുടെ ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം.

 ഇതാണ് നമ്മുടെ സ്‌കൂള്‍

ഇതാണ് നമ്മുടെ സ്‌കൂള്‍

പിടി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ ഉദ്ഘാടന വേളയിലെ ചിത്രങ്ങള്‍ മുഖ്യമന്ത്രിയേയും സാംസ്‌കാരികമന്ത്രി കെസി ജോസഫിനേയും കാണിക്കുന്നു.

അന്ന് ഇങ്ങനെയൊക്കെ ആയിരുന്നു

അന്ന് ഇങ്ങനെയൊക്കെ ആയിരുന്നു

ആദ്യകാല മത്സരങ്ങളുടെ ചിത്രങ്ങള്‍ പിടി ഉഷ മുഖ്യമന്ത്രിയേയും സാംസ്‌കാരിക മന്ത്രിയേയും കാണിക്കുന്നു

കേരളത്തിന്റെ മുത്തുകള്‍

കേരളത്തിന്റെ മുത്തുകള്‍

ബോബി അലോഷ്യസും കെഎം ബീന മോളും പിടി ഉഷക്കൊപ്പം പ്രദര്‍ശം കാണുന്നു.

ഗൂഗിളിലെ ഉഷ

ഗൂഗിളിലെ ഉഷ

ഗൂഗിള്‍ സെര്‍ച്ചില്‍ വന്ന പിടി ഉഷയുടെ ചിത്രങ്ങള്‍ മാത്രം ഉപയോഗിച്ചുണ്ടാക്കിയ സ്പ്രഡ് ഷീറ്റ് ഉഷ ബീനമോള്‍ക്കും ബോബി അലോഷ്യസിനും കാണിച്ചുകൊടുക്കുന്നു.

Story first published: Thursday, October 31, 2013, 16:30 [IST]
Other articles published on Oct 31, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X