Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായവരുടെ പട്ടികയില്‍ അതിഥിയും

ഗോള്‍ഫില്‍ നേരിയ വ്യത്യാസത്തിലാണ് ഇന്ത്യയുടെ അതിഥി അശോകിന് ഒളിംപിക്‌സ് മെഡല്‍ നഷ്ടമായത്. ടോക്കിയോ ഒളിംപിക്‌സില്‍ മികച്ച പ്രകടനം നടത്തിയ അതിഥി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. തലനാരിഴയുടെ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനവും ചരിത്ര മെഡല്‍ നേട്ടവും ലോക 200ാം നമ്പര്‍ താരമായ അതിഥിക്ക് നഷ്ടമായി.

aditiashok

ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ മെഡല്‍ പ്രതീക്ഷ നല്‍കി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഏഴാമത്തെ താരം കൂടിയാണ് 23 കാരിയായ അതിഥി. മലയാളികളുടെ അഭിമാനമായ പി.ടി ഉഷ ഉള്‍പ്പെടെയുള്ളവരാണ് പട്ടികയിലുള്ള മറ്റ് ആറ് താരങ്ങള്‍. പി.ടി ഉഷയെ കൂടാതെ, ഇതിഹാസ താരം മില്‍ഖാ സിങ്, കുഞ്ചറാണി ദേവി, ജോയ്ദീപ് കര്‍മാര്‍ക്കര്‍, അഭിനവ് ബിന്ദ്ര, ദീപ കര്‍മാര്‍ക്കര്‍ എന്നിവര്‍ക്കാണ് നേരിയ വ്യത്യാസത്തില്‍ വ്യക്തിഗത ഇനത്തില്‍ ഒളിംപിക്‌സ് മെഡല്‍ നഷ്ടമായത്.

 മില്‍ഖാ സിങ് (1960 റോം ഒളിംപിക്‌സ്)

മില്‍ഖാ സിങ് (1960 റോം ഒളിംപിക്‌സ്)

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളായ സ്പ്രിന്റര്‍ മില്‍ഖാ സിങിന് (പറക്കും സിങ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നു) 1960 റോം ഒളിംപിക്‌സില്‍ നേരിയ വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. 400 മീറ്റര്‍ ഓട്ടത്തില്‍ സെക്കന്‍ഡിലൊരംശത്തിന്റെ വ്യത്യാസത്തിലാണ് ഇതിഹാസ താരത്തിന് വെങ്കല മെഡല്‍ നഷ്ടമായത്. 0.1 സെക്കന്‍ഡ് വ്യത്യാസത്തില്‍ മില്‍ഖാ സിങിനെ മറിക്കടന്ന് ദക്ഷിണാഫ്രിക്കയുടെ മല്‍ക്കോം സ്‌പെന്‍സ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.

പി.ടി ഉഷ (1984 ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സ്)

പി.ടി ഉഷ (1984 ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സ്)

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളായിരുന്നു, പ്രത്യേകിച്ച് മലയാളികളുടെ അഭിമാനമായ പി.ടി ഉഷ. 1984 ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഓട്ടത്തില്‍ സെമിഫൈനലില്‍ ഒന്നാമതായി ഫിനിഷ് ചെയ്ത പി.ടി ഉഷ ഫോട്ടോഫിനിഷില്‍ ഫൈനലില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിഹാസ താരം മില്‍ഖാ സിങിന് പിന്നാലെ 0.01 സെക്കന്‍ഡ് വ്യത്യാസത്തിലാണ് പി.ടി ഉഷയ്ക്ക് മൂന്നാം സ്ഥാനവും ചരിത്ര മെഡല്‍ നേട്ടവും നഷ്ടമായത്.

കുഞ്ചറാണി ദേവി (2004 ഏതന്‍സ് ഒളിംപിക്‌സ്)

കുഞ്ചറാണി ദേവി (2004 ഏതന്‍സ് ഒളിംപിക്‌സ്)

2004 ഏതന്‍സ് ഒളിംപിക്‌സ് ഭാരോദ്വാഹനത്തില്‍ ഇന്ത്യയുടെ കുഞ്ചറാണി ദേവി മെഡല്‍ പ്രതീക്ഷയുയര്‍ത്തിയെങ്കിലും നാലാം സ്ഥാനത്ത് ഫിനിഷ് തൃപ്തിപ്പെടേണ്ടിവന്നു. വനിതകളുടെ 48 കിലോ ഗ്രാം വിഭാഗത്തിലാണ് താരം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

ജോയ്ദീപ് കര്‍മാര്‍ക്കര്‍ (2012 ലണ്ടന്‍ ഒളിംപിക്‌സ്)

ജോയ്ദീപ് കര്‍മാര്‍ക്കര്‍ (2012 ലണ്ടന്‍ ഒളിംപിക്‌സ്)

2012 ലണ്ടന്‍ ഒളിംപിക്‌സില്‍ റൈഫിള്‍ ഷൂട്ടര്‍ ഇന്ത്യയുടെ ജോയ്ദീപ് കര്‍മാര്‍ക്കറും നാലാ സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ മത്സരത്തിലാണ് താരത്തിന് മെഡല്‍ കൈയെത്തും ദൂരത്ത് നഷ്ടമായത്.

അഭിനവ് ബിന്ദ്ര (2016 റിയോ ഒളിംപിക്‌സ്)

അഭിനവ് ബിന്ദ്ര (2016 റിയോ ഒളിംപിക്‌സ്)

2008 ബെയ്ജിങ് ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ റെഫിള്‍സില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച താരമാണ് അഭിനവ് ബിന്ദ്ര. 2016 റിയോ ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയുയര്‍ത്തിയ താരത്തിന് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളൂ. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് അഭിനവ് ബിന്ദ്രക്ക് ഒളിംപിക്‌സ് ചരിത്രത്തിലെ തന്റെ രണ്ടാമത്തെ മെഡല്‍ നഷ്ടമായത്.

ദീപ കര്‍മാര്‍ക്കര്‍ (2016 റിയോ ഒളിംപിക്‌സ്)

ദീപ കര്‍മാര്‍ക്കര്‍ (2016 റിയോ ഒളിംപിക്‌സ്)


ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി ജിംനാസ്റ്റിക്‌സില്‍ യോഗ്യത നേടിയ വനിത താരമാണ് ദീപ കര്‍മാര്‍ക്കര്‍. 2016 റിയോ ഒളിംപിക്‌സിലായിരുന്നു ദീപ കര്‍മാര്‍ക്കര്‍ ചരിത്രം നേട്ടം നേടിയത്. തന്റെ ചരിത്ര ഒളിംപിക്‌സില്‍ നേരിയ വ്യത്യാസത്തില്‍ ദീപക്ക് വെങ്കല മെഡല്‍ നഷ്ടമാവുകയായിരുന്നു. നാലാം സ്ഥാനത്താണ് ദീപ റിയോയില്‍ ഫിനിഷ് ചെയ്തത്.

Story first published: Sunday, August 8, 2021, 21:32 [IST]
Other articles published on Aug 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+