അമ്പെയ്ത്ത് ലോകകപ്പ്; മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി അഭിഷേകും ജ്യോതിയും
ഷാങ്ഹായി: അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യയുടെ അഭിമാനമായി അഭിഷേക് വര്‍മയും, ജ്യോതി സുരേഖയും മെഡല്‍ പട്ടികയില്‍ ഇടം പിടിച്ചു. കോമ്പൗണ്ട് മിക്‌സഡ് വിഭാഗത്തിലാണ് ഇരുവരും ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടത്. നേരത്തെ പുരുഷ വനിതാ ടീമുകള്‍ മെഡല്‍ നേടാതെ പുറത്തായിരുന്നു.
ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നനായ അമ്പെയ്ത്ത് താരം അഭിഷേകും ജ്യോതിയും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുര്‍ക്കിഷ് എതിരാളികളെ 154-148 എന്ന സ്‌കോറിന് ഇരുവരും പരാജയപ്പെടുത്തി. അഭിഷേക് വര്‍മയുടെ രണ്ടാമത്തെ ലോകകപ്പ് മെഡലാണിത്. അതേസമയം, ജ്യോതിയുടെ ആദ്യ അന്താരാഷ്ട്ര മെഡല്‍ ലോകകപ്പിലൂടെ സ്വന്തമായി.
മത്സരത്തില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് അഭിഷേക് പറഞ്ഞു. ജ്യോതിക്ക് ആദ്യ മെഡല്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. പുരുഷന്മാരുടെ ടീം ഇനത്തില്‍ ഫ്രാന്‍സിനെതിരെ മികച്ച പോരാട്ടമാണ് നടത്തിയത്. 332-334 എന്ന സ്‌കോര്‍ തന്നെ മത്സരം എത്രത്തോളം കടുത്തതാണെന്ന് തെളിയിക്കുന്നതായും അഭിഷേക് വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ സ്വര്‍ണം നേടിയിരുന്നു. സ്റ്റേജ് വണ്‍ ചാമ്പ്യന്‍ഷിപ്പ് കോമ്പൗണ്ട് ടീം വിഭാഗത്തില്‍ അഭിഷേക് വര്‍മ, ചിന്ന രാജു ശ്രീധര്‍, അമന്‍ജീത് സിങ്ങ് എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്ക് അഭിമാനിക്കാവുന്ന സ്വര്‍ണ നേട്ടം സമ്മാനിച്ചത്. അതേസമയം, ഇത്തവണ കാര്യമായ പ്രകടനം നടത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications