അഭിനവ് ബിന്ദ്രയ്ക്ക് മോഹം പത്രക്കാരനാകാന്‍!
ഗ്ലാസ്‌ഗോ: ഇത് അഭിനവ് ബിന്ദ്ര. ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍. ഗ്ലാസ്‌ഗോയിലും ബിന്ദ്ര പതിവ് തെറ്റിച്ചില്ല. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ ബിന്ദ്ര സ്വര്‍ണം വെടിവെച്ചിട്ടു. എന്നിട്ട് പ്രഖ്യാപിച്ചു. ഇത് തന്റെ അവസാനത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ്. അഞ്ച് ടൂര്‍ണമെന്റുകള്‍. ഒമ്പത് മെഡലുകള്‍. ഇത്രയും മതി എനിക്ക്.
ഒളിമ്പിക്‌സോടെ വിരമിക്കുമോ എന്ന് ചോദിച്ച പത്രക്കാരോട് തല്‍ക്കാലം ഇത് കഴിയട്ടെ എന്ന് മറുപടി. വിരമിച്ചതിന് ശേഷം ജേര്‍ണലിസ്റ്റാകാനാണ് ആഗ്രഹം എന്ന് തമാശയുടെ വെടിയും ചാമ്പ്യന്‍ വെടിക്കാരന്‍ പൊട്ടിച്ചു. പത്രക്കാരുടെ പണി അത്രയ്ക്കും എളുപ്പമാണത്രെ. റിയോ ജി ജെനീറോയില്‍ അടുത്ത ഒളിമ്പിക്‌സിന് ശേഷം ബിന്ദ്ര വിരമിക്കും എന്നാണ് സൂചനകള്‍.
വെടി ബിന്ദ്രയ്ക്ക് സൈഡ് പണിയാണ്. വന്‍ വ്യവസായ കുടുംബമാണ് ബിന്ദ്രയുടേത്. 32 കാരനായ ബിന്ദ്രയുടെ ഷൂട്ടിംഗ് വിശേഷങ്ങളിലേക്ക്.

വെടിക്കാരന്‍ ബിന്ദ്ര
പ്രമുഖ വ്യവസായിയായ എ എസ് ബിന്ദ്രയുടെ മകന്‍ അഭിനവ് ബിന്ദ്ര ഷൂട്ടിംഗ് താരമായത് തന്നെ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. അതിലും വലിയ അത്ഭുതങ്ങളാണ് റേഞ്ചില്‍ ബിന്ദ്ര കാത്തുവെച്ചിരുന്നത്.

ജനനം, കരിയര്‍
1982 സെപ്തംബര്‍ 28 ന് ഡെറാഡൂണിലാണ് ബിന്ദ്ര ജനിച്ചത്. 65 കിലോയാണ് ഈ 31 കാരന്റെ തൂക്കം. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍സാണ് ഇഷ്ട ഇനം.

വിവാദങ്ങള്‍
1998 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്രായം കുറഞ്ഞ ഷൂട്ടറായി ബിന്ദ്ര മലേഷ്യയിലേക്ക് വിമാനം കയറിയത് മുതല്‍ വിവാദങ്ങളും അദ്ദേഹത്തെ പിന്തുടരുന്നു. ബിന്ദ്ര എങ്ങനെ ടീമിലെത്തി എന്നായിരുന്നു ചോദ്യം.

മറുപടി ഒരു വെടി
എന്നാല്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി 2008 ബീജിംഗ് ഒളിമ്പിക്‌സില്‍ ബിന്ദ്ര നല്‍കി. ഒളിമ്പിക് മഹാമഹത്തില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനായി ബിന്ദ്ര.

കോമണ്‍വെല്‍ത്ത് സ്റ്റാര്‍
അഞ്ച് കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ പങ്കെടുത്ത ബിന്ദ്ര ഒമ്പത് മെഡലുകള്‍ നേടി. ഇതില്‍ മൂന്നെണ്ണം സ്വര്‍ണം. ഗ്ലാസ്‌ഗോയിലും ബിന്ദ്ര ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടി

ഇനി മതി, വിശ്രമിക്കട്ടെ
ഗ്ലാസ്‌ഗോ തന്റെ കോമണ്‍വെല്‍ത്ത് ഗെയിംസിയാരിക്കുമെന്ന് ബിന്ദ്ര പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി കുറച്ച് വിശ്രമിക്കണം. അത് കഴിഞ്ഞ് ലോകകപ്പിനായി റിയോ ഡി നെീറോയിലേക്ക്.

പത്മഭൂഷണ്‍
അര്‍ജുന, രാജീവ് ഗാന്ധി ഖേല്‍രത്‌ന എന്നിവയ്ക്ക് പിന്നാലെ പത്ഭൂഷണ്‍ നല്‍കി രാജ്യം ബിന്ദ്രയെ ആദരിച്ചു.

വ്യവസായം പൊടിപൊടി
പേരുകേട്ട വ്യവസായി കുടുംബത്തില്‍ നിന്നാണ് ബിന്ദ്രയുടെ വരവ്. അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം ബി ബിരുദധാരിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications