റോയ് കളിച്ചത് അവിശ്വസനീയ ഇന്നിംഗ്‌സ്.. ഇംഗ്ലണ്ടിന് തട്ടുതകര്‍പ്പന്‍ ജയം!
ലണ്ടന്‍: ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്റെ യുവ ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയുടെ വക തട്ടുപൊളിപ്പന്‍ സെഞ്ചുറി. ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലായിരുന്നു റോയ് അവിശ്വസനീയ ഇന്നിംഗ്‌സുമായി ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. മഴമൂലം 42 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ രണ്ട് ടീമുകളും മത്സരിച്ച് റണ്‍സ് അടിച്ചുകയറ്റി. സ്‌കോര്‍ ശ്രീലങ്ക - അഞ്ച് വിക്കറ്റിന് 305. ഇംഗ്ലണ്ട് 40.1 ഓവറില്‍ 4 വിക്കറ്റിന് 306.
Read Also: രവി ശാസ്ത്രി വിഡ്ഡികളുടെ ലോകത്തെന്ന് ഗാംഗുലി; മറ്റ് താരങ്ങള്‍ രണ്ട് തട്ടില്‍!
ടോസ് നേടിയ ഇംഗ്ലണ്ട് ശ്രീലങ്കയെ ബാറ്റിംഗിന് വിടുകയായിരുന്നു. 1 റണ്‍സ് മാത്രമെടുത്ത കുശാല്‍ പെരേരയെ പുറത്താക്കിയ അവര്‍ക്ക് മികച്ച തുടക്കവും കിട്ടി. എന്നാല്‍ അവിടുന്നങ്ങോട്ട് ശ്രീലങ്ക കളി ഏറ്റെടുത്തു. 62 റണ്‍സെടുത്ത ഗുണതിലക, 77 റണ്‍സെടുത്ത മെന്‍ഡിസ്, 63 റണ്‍സെടുത്ത ചന്ദിമല്‍, 67 റണ്‍സെടുത്ത മാത്യൂസ് എന്നിവരുടെ മികവില്‍ ശ്രീലങ്ക 305 റണ്‍സിലെത്തി. ഇംഗ്ലണ്ടിന്റെ എല്ലാ ബൗളര്‍മാരും കണക്കിന് അടി വാങ്ങി.

എന്നാല്‍ ഇംഗ്ലണ്ടിന്റെ മറുപടി ഇതിലും ഭീകരമായിരുന്നു. ഓപ്പണറായി കൂടെ ഇറങ്ങിയ മൊയിന്‍ അലി രണ്ട് റണ്‍സിന് പുറത്തായെങ്കിലും റോയ് പതറിയില്ല. 118 പന്തില്‍ 13 ഫോറും 3 സിക്‌സും സഹിതം 162 റണ്‍സാണ് റോയ് അടിച്ചത്. 65 റണ്‍സെടുത്ത റൂട്ടിനൊപ്പം മോര്‍ഗനും ബെര്‍സ്‌റ്റോയും ബട്‌ലറും കൂടി ഒത്തുപിടിച്ചതോടെ ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തി. റോയ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications