Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധവാന്‍ മിന്നും ഫോമില്‍, ഇന്ത്യയ്ക്ക് പരമ്പര

ഹൈദരാബാദ്: വെറും മൂന്നേ മൂന്ന് കളി. ഏകദിന പരമ്പര ഇന്ത്യ ആധികാരികമായി സ്വന്തമാക്കി. സാങ്കേതികമായി പരമ്പര ബാക്കിയുണ്ട്. രണ്ട് കളികള്‍ കൂടി കളിക്കാനുണ്ട് എന്നത് തന്നെ കാരണം. പരമ്പര കൈവിട്ട ശ്രീലങ്ക അഭിമാനം സംരക്ഷിക്കാനായി ബാക്കിയുള്ള രണ്ട് കളികള്‍ കൂടി കളിച്ച ശേഷം തിരിച്ചുപോകും.

പരമ്പരയില്‍ മൂന്നാമതും ടോസ് ജയിച്ച ശ്രീലങ്ക ഇത്തവണയും ബാറ്റിംഗ് തിരഞ്ഞെടുത്തു. 48.2 ഓവറില്‍ 242 റണ്‍സായിരുന്നു സന്ദര്‍ശകരുടെ സമ്പാദ്യം. 118 റണ്‍സോടെ ജയവര്‍ദ്ധനെ ലങ്കന്‍ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചു. പക്ഷേ 242 ഒന്നും ഇന്ത്യയ്ക്ക് മുന്നില്‍ ഒരു വെല്ലുവിളിയേ അല്ല. പാട്ടും പാടി ഇന്ത്യ ജയിച്ചു. ഇന്ത്യയുടെ ചേസിംഗ് വിശേഷങ്ങളും ചിത്രങ്ങളും ഇവിടെ.

കളി കാണാന്‍ എത്തിയ അനുഷ്‌ക

കളി കാണാന്‍ എത്തിയ അനുഷ്‌ക

ഹൈദരാബാദില്‍ ഇന്ത്യയുടെ കളി കാണാന്‍ ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ എത്തിയപ്പോള്‍

ഇതാ ഇത് പിടി കൈയ്യോടെ

ഇതാ ഇത് പിടി കൈയ്യോടെ

അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം ക്യാപ്റ്റന്‍ വിരാട് കോലിയുടെ വക ഒരു ഫ്‌ലൈയിംഗ് കിസ്, നാല് ഫോറും ഒരു സിക്‌സും സഹിതം കോലി 53 റണ്‍സെടുത്തു.

തകര്‍പ്പന്‍ ഫോമില്‍

തകര്‍പ്പന്‍ ഫോമില്‍

ലോകകപ്പിന് മുമ്പായി ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഫോമിലെത്തിയത് ഇന്ത്യയ്ക്ക് ഗുണമായി.

മാരക അടി തന്നെ

മാരക അടി തന്നെ

111, 79, ഇപ്പോള്‍ 91 ഇതാണ് പരമ്പരയില്‍ ധവാന്റെ സ്‌കോര്‍. രണ്ട് അര്‍ദ്ധ സെഞ്ചുറി ഒരു സെഞ്ചുറി, കരിയര്‍ ബെസ്റ്റ് ഫോമിലാണ് ധവാന്‍.

കറക്കി വീഴ്ത്തും അക്ഷര്‍

കറക്കി വീഴ്ത്തും അക്ഷര്‍

പത്തോവറില്‍ 40 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തി സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ തിളങ്ങി.

യാദവിന് നാല്

യാദവിന് നാല്

നാല് വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയ മറ്റൊരു ബൗളര്‍.

ജയവര്‍ദ്ധനെ മാത്രം

ജയവര്‍ദ്ധനെ മാത്രം

മറുവശത്ത് ലങ്കയുടെ പോരാട്ടം മഹേള ജയവര്‍ദ്ധനെയില്‍ മാത്രം ഒതുങ്ങി.

 ദില്‍ഷന് ഫിഫ്റ്റി

ദില്‍ഷന് ഫിഫ്റ്റി

ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്‍ അര്‍ദ്ധ സെഞ്ചുറി അടിച്ചെങ്കിലും ടീമിന് ഗുണം ചെയ്തില്ല

Story first published: Monday, November 10, 2014, 10:12 [IST]
Other articles published on Nov 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+