തിരുവനന്തപുരം: 35ാമത് ദേശീയ ഗെയിംസിന് തിരിതെളിഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കല്‍ നല്കിയ ദീപശിഖ പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും ചേര്‍ന്ന് കൊളുത്തിയതോടെ ഗെയിംസിന് തുടക്കമായി.
ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത് കേന്ദ്രനഗരാസൂത്രണ വകുപ്പ് മന്ത്രി വെങ്കയ്യനായിഡുവായിരുന്നു. കായിക താരങ്ങള്‍ക്കുള്ള സത്യപ്രതിജ്ഞ ചൊല്ലികൊടുത്തത് കേരളടീം ക്യാപ്റ്റനായ പ്രീജ ശ്രീധരനായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സംസ്ഥാന കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് എന്‍ രാമചന്ദ്രന്, കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനാവാള്‍ എന്നിവര്‍ സംസാരിച്ചു.
മോഹന്‍ലാലിന്റെ ലാലിസം പരിപാടിയോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ ചടങ്ങിനു ക്ഷണിച്ചിരുന്നില്ലെന്ന വിവാദമുണ്ടായിരുന്നു. എന്നാല്‍ വിഎസുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.