Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റായിഡുവിനും സെഞ്ചുറി, ശ്രീലങ്ക പിന്നെയും തോറ്റു

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് പകരം വന്ന ശ്രീലങ്കയും ഇന്ത്യക്ക് ഒരു ഇരയല്ല. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് കളികള്‍ കഴിഞ്ഞപ്പോള്‍ രണ്ടും ജയിച്ച് മുന്നിലാണ് ഇന്ത്യ. സങ്കക്കാരയും ദില്‍ഷനും ജയവര്‍ദ്ധനെയും ഉണ്ടായിട്ടും ഒരു കളി പോലും ജയിക്കാനാവാതെ പതറുകയാണ് ശ്രീലങ്ക. ബാറ്റിംഗ് തട്ടിമുട്ടി ഒപ്പിക്കല്‍ ഫോമിലാണെങ്കിലും ബൗളിംഗിലെ മൂര്‍ച്ചയില്ലായ്മയാണ് ലങ്കയ്ക്ക് പണിയാകുന്നത്.

ആദ്യ കളിയില്‍ സെഞ്ചുറി നേടിയത് ശിഖര്‍ ധവാനും അജിന്‍ക്യ രഹാനെയും ആണെങ്കില്‍ അഹമ്മദാബാദില്‍ അമ്പാട്ടി റായിഡുവിന്റെ ഊഴമായിരുന്നു. 118 പന്തില്‍ 121 റണ്‍സെടുത്ത് കന്നി സെഞ്ചുറിയുമായി പുറത്താകാതെ നിന്ന റായിഡുവിന്റെ മികവില്‍ ഇന്ത്യ ലങ്ക ഉയര്‍ത്തിയ 275 റണ്‍സ് ലക്ഷ്യം പാട്ടുംപാടി അടിച്ചെടുത്തു. 44.3 ഓവറിലായിരുന്നു ഇന്ത്യയുടെ ജയം. ചിത്രങ്ങള്‍ കാണൂ.

സെഞ്ചുറി ക്ലബ്ബില്‍ റായുഡുവും

സെഞ്ചുറി ക്ലബ്ബില്‍ റായുഡുവും

ഇരുപത്തൊമ്പതാമത്തെ വയസ്സിലാണ് അമ്പാട്ടി റായിഡു ഏകദിനത്തിലെ കന്നി സെഞ്ചുറി അടിച്ചത്. അത് വെറുതെ ആയില്ല. ലങ്കയ്‌ക്കെതിരെ ഇന്ത്യയെ ആറ് വിക്കറ്റിന് ജയിപ്പിച്ചു ഈ സെഞ്ചുറി.

നീ കൊള്ളാട്ടാ...

നീ കൊള്ളാട്ടാ...

കളിക്ക് ശേഷം റായിഡുവിനെ അഭിനന്ദിക്കുന്ന ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സങ്കക്കാര. സങ്ക 61 റണ്‍സെടുത്തിരുന്നു.

ധവാനെ പൊക്കി

ധവാനെ പൊക്കി

79 റണ്‍സെടുത്ത ശിഖര്‍ ധവാനെ പുറത്താക്കിയ ലങ്കന്‍ സ്പിന്നര്‍ പ്രസന്നയുടെ സ്‌പെഷല്‍ പോസ്

വിക്കറ്റ് വീണല്ലോ

വിക്കറ്റ് വീണല്ലോ

രഹാനെയെ പുറത്താക്കിയ ശേഷം ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ധമ്മിക പ്രസാദ്

ഈ ഷോട്ട് എങ്ങനുണ്ട്

ഈ ഷോട്ട് എങ്ങനുണ്ട്

അര്‍ദ്ധസെഞ്ചുറി തികച്ച ശിഖര്‍ ധവാന്റെ ഒരു ഷോട്ട്

ഔട്ടല്ലേ അല്ലേ..

ഔട്ടല്ലേ അല്ലേ..

ശിഖര്‍ ധവാനെതിരെ അപ്പില്‍ ചെയ്യുന്ന ലങ്കന്‍ കീപ്പര്‍ സങ്കക്കാരയും സ്ലിപ് ഫീല്‍ഡര്‍ പെരേരയും

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

92 റണ്‍സോടെ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് കളിച്ച മാത്യൂസിന്റെ ബാറ്റിംഗില്‍ നിന്നും

സങ്കക്കാര പോയല്ലേ

സങ്കക്കാര പോയല്ലേ

കുമാര്‍ സങ്കക്കാരയുടെ വിക്കറ്റ് ആഘോഷിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിയും ധവാനും

കുട്ടി ആരാധകര്‍

കുട്ടി ആരാധകര്‍

അഹമ്മദാബാദിലെ മൊട്ടേറയില്‍ ഇന്ത്യയുടെ കളി കാണാനെത്തിയ കുട്ടി ആരാധകര്‍

ഉമേഷ് യാദവ് ഫാസ്റ്റ്

ഉമേഷ് യാദവ് ഫാസ്റ്റ്

ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ് തുടക്കത്തിലേ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ മുന്നിലെത്തിച്ചു

Story first published: Friday, November 7, 2014, 9:29 [IST]
Other articles published on Nov 7, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+