ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് മാനേജര്‍ സുനില്‍ ദേവിനെ കളിയുറപ്പിക്കലുമായി ബന്ധപ്പെട്ട് സി ബി ഐ ശനിയാഴ്ച ചോദ്യം ചെയ്തു. 1997 ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ മാനേജറായിരുന്നു സുനില്‍. കളിയുറപ്പിക്കലുമായി ബന്ധപെട്ട വിവരം സി ബി ഐക്ക് കൊടുത്തിട്ടുണ്ടെന്ന് സുനില്‍ പറഞ്ഞതായി സ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മോശമായി കളിക്കാന്‍ കപില്‍ ദേവ് തനിക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന പ്രഭാകറിന്റെ ആരോപണവും സി ബി ഐ അന്വേഷിക്കുന്നുണ്ട്. കപില്‍ ദേവ് കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണത്തെ കുറിച്ച് മുന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഐ എസ് ബിന്ദ്ര ഒരു സ്വകാര്യ ടി വി ചാനലില്‍ പറഞ്ഞിരുന്നു.