Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്റെ ഗതിയാകുമോ, സൗത്താഫ്രിക്കയോട് തോറ്റ് തോറ്റ് ഇന്ത്യ മടുത്തു

പാകിസ്താന്‍ ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പിച്ചിട്ടില്ല. അതും പറഞ്ഞ് ഇന്ത്യന്‍ ആരാധകര്‍ പാകിസ്താനെ കളിയാക്കാന്‍ ഇനിയൊന്നും ബാക്കിയില്ല. എന്നാല്‍ ലോകകപ്പില്‍ ഇതുവരെ ദക്ഷിണാഫ്രിക്കയെ തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് പറ്റിയിട്ടില്ല എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ.

ഇത്തവണ നാലാമത്തെ തവണയാണ് ഇന്ത്യ സൗത്താഫ്രിക്കയ്‌ക്കെതിരെ ലോകകപ്പ് കളിക്കുന്നത്. ഇതിന് മുമ്പത്തെ മൂന്നിലും ഇന്ത്യ തോറ്റു. ഇത്തവണ എങ്ങനെയെങ്കിലും സൗത്താഫ്രിക്കയെ തോല്‍പിക്കാനാകും ഇന്ത്യയുടെ ശ്രമം. ഇത് മാത്രമല്ല, ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഞായറാഴ്ച പരസ്പരം വരുമ്പോള്‍ അറിഞ്ഞിരിക്കേണ്ട മറ്റ് ചില കാര്യങ്ങളുമുണ്ട്. നോക്കൂ.

ഇന്ത്യ തോറ്റ് മടുത്തു

ഇന്ത്യ തോറ്റ് മടുത്തു

1992, 1999, 2011 എന്നിങ്ങനെ 3 തവണയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോകകപ്പില്‍ പരസ്പരം വന്നത് മൂന്നും ഇന്ത്യ തോറ്റു.

സച്ചിനില്ലാതെ ആദ്യമായി

സച്ചിനില്ലാതെ ആദ്യമായി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലോകകപ്പില്‍ സച്ചിനില്ലാതെ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. കഴിഞ്ഞ മൂന്നിലും സച്ചിന്‍ ഉണ്ടായിരുന്നു. അതുകൊണ്ട് പക്ഷേ ഗുണമൊന്നും ഉണ്ടായില്ല എന്ന് മാത്രം.

ഒരേ ഒരു സെഞ്ചുറി

ഒരേ ഒരു സെഞ്ചുറി

ഗുണമൊന്നും ഉണ്ടായില്ലെങ്കിലും ഒരു റെക്കോര്‍ഡ് സച്ചിന്റെ പേരില്‍ ഉണ്ട്. അത് ദക്ഷിണാഫ്രിക്കക്കെതിരെ ലോകകപ്പില്‍ ഇന്ത്യയുടെ വക ഒരേയൊര് സെഞ്ചുറി എന്നതാണ്

വിക്കറ്റ് ആര്‍ക്കാണ്

വിക്കറ്റ് ആര്‍ക്കാണ്

3 വിക്കറ്റെടുത്ത ഹര്‍ഭജനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന റെക്കോര്‍ഡ്. 2011 ലായിരുന്നു ഭാജിയുടെ 3ന് 53.

റണ്‍സ് സച്ചിന് തന്നെ

റണ്‍സ് സച്ചിന് തന്നെ

മറ്റൊര് റെക്കോര്‍ഡ് കൂടി സച്ചിന്റെ പേരിലുണ്ട്. കൂടുതല്‍ റണ്‍സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 3 കളികളില്‍ നിന്നായി 153 റണ്‍സടിച്ചിട്ടുണ്ട് സച്ചിന്‍

ദക്ഷിണാഫ്രിക്കയ്ക്ക് കാലിസ്

ദക്ഷിണാഫ്രിക്കയ്ക്ക് കാലിസ്

165 റണ്‍സോടെ ജാക്ക് കാലിസിനാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത റെക്കോര്‍ഡ്

സെഞ്ചുറിയില്ല

സെഞ്ചുറിയില്ല

ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു സെഞ്ചുറിയടിക്കാന്‍ ദക്ഷിണാഫ്രിക്കയുടെ ഒരു ബാറ്റ്‌സ്മാനും കഴിഞ്ഞിട്ടില്ല

5 വിക്കറ്റ് ആര്‍ക്കാണ്

5 വിക്കറ്റ് ആര്‍ക്കാണ്

ഒരേയൊര് തവണ മാത്രമാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക കളിയില്‍ 5 വിക്കറ്റ് വീണത്. ഡെയ്ല്‍ സ്‌റ്റെയ്‌നാണ് ആ നേട്ടം.

ഗാരി കിര്‍സ്റ്റണ്‍ കാല് മാറി

ഗാരി കിര്‍സ്റ്റണ്‍ കാല് മാറി

ഇന്ത്യക്കെതിരെ ലോകകപ്പ് കളിച്ചിട്ടുണ്ട് ഗാരി കിര്‍സ്റ്റണ്‍. ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന കോച്ചാണ്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കണ്‍സല്‍ട്ടിംഗ് കൊടുക്കുന്നു

അടിച്ചുപറത്തി കപില്‍

അടിച്ചുപറത്തി കപില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെടിക്കെട്ട് ഇന്നിംഗ്‌സ് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ പേരിലാണ്. 29 പന്തില്‍ 42 റണ്‍സാണ് കപില്‍ 1992 ല്‍ അടിച്ചത്.

Story first published: Thursday, February 19, 2015, 13:14 [IST]
Other articles published on Feb 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+