വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആശാന് ലംപാര്‍ഡ് കൊടുത്തത് എട്ടിന്റെ ഗുരുദക്ഷിണ!! യുനൈറ്റഡിന്റെ കഥ കഴിച്ച് ലംപാര്‍ഡ് ബോയ്‌സ്

കറാബാവോ കപ്പില്‍ യുനൈറ്റഡിനെ ഡെര്‍ബി കൗണ്ടി അട്ടിമറിച്ചു

By Manu

ലണ്ടന്‍: തനിക്കു ഏറ്റവും പ്രിയങ്കരനായ ശിക്ഷ്യന്‍മാരില്‍ ഒരാളായ ഫ്രാങ്ക് ലംപാര്‍ഡില്‍ നിന്നും ഇങ്ങനെയൊരു ഷോക്ക് സൂപ്പര്‍ കോച്ച് ജോസ് മൊറീഞ്ഞോ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കറാബാവോ കപ്പിന്റെ മൂന്നാം റൗണ്ടില്‍ മൊറീഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അട്ടിമറിച്ച് ലംപാര്‍ഡിന്റെ ഡെര്‍ബി കൗണ്ടി അടുത്ത റൗണ്ടിലേക്കു മുന്നേറി. ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് രണ്ടാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന ഡെര്‍ബി 8-7ന് അഞ്ചു തവണ ജേതാക്കളായ യുനൈറ്റഡിനെ ഞെട്ടിച്ചത്.

എന്റെ പിഴ, വലിയ പിഴ!! ചെയ്യാന്‍ പാടില്ലായിരുന്നു... തുറന്നു പറഞ്ഞ് ലോകേഷ് രാഹുല്‍എന്റെ പിഴ, വലിയ പിഴ!! ചെയ്യാന്‍ പാടില്ലായിരുന്നു... തുറന്നു പറഞ്ഞ് ലോകേഷ് രാഹുല്‍

ബ്രസീലിനെതിരായ ക്ലാസിക്കിലും മെസ്സിയില്ല!! ഇനിയും കാത്തിരിക്കണോ? അസോസിയേഷന്‍ പറയുന്നത്...ബ്രസീലിനെതിരായ ക്ലാസിക്കിലും മെസ്സിയില്ല!! ഇനിയും കാത്തിരിക്കണോ? അസോസിയേഷന്‍ പറയുന്നത്...

1

നിശ്ചിത സമയത്ത് ഇരുടീമും 2-2നു തുല്യത പാലിച്ചതോടെയാണ് മല്‍സരം ഷൂട്ടൗട്ടിലെത്തിയത്. ആദ്യത്തെ അഞ്ചു കിക്കുകളും ഇരുടീമും ഗോളാക്കി. ഇതോടെ സഡന്‍ഡെത്ത്. 8-7ന് ഡെര്‍ബി യുനൈറ്റഡിന്റെ കഥ കഴിക്കുകയായിരുന്നു. ഫില്‍ ജോണ്‍സിന്റെ പെനല്‍റ്റി ഗോളി തടുത്തതോടെയാണ് ലംപാര്‍ഡും സംഘവും നാടകയീ ജയം കൈക്കലാക്കിയത്. നിശ്ചിത സമയത്ത് യുവാന്‍ മാറ്റ (നാലാം മിനിറ്റ്), മരൗനെ ഫെല്ലയ്‌നി (90+5) എന്നിവരാണ് യുനൈറ്റിന്റെ സ്‌കോറര്‍മാര്‍. ഹാരി വില്‍സണും ജാക്ക് മാരിയോറ്റും ഡെര്‍ബിക്കു വേണ്ടി ലക്ഷ്യം കണ്ടു.

മൂന്നാം റൗണ്ടിലെ മറ്റൊരു ശ്രദ്ധേയമായ മല്‍സരത്തില്‍ കിരീട ഫേവറിറ്റുകളിലൊന്നായ മാഞ്ചസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു ഓക്‌സ്‌ഫോര്‍ഡ് യുനൈറ്റഡിനെ പരാജയപ്പെടുത്തി. ഗബ്രിയേല്‍ ജീസസ് (36), റിയാദ് മെഹ്‌റസ് (78), ഫില്‍ ഫോഡന്‍ (90) എന്നിവര്‍ സിറ്റിക്കായി നിറയൊഴിച്ചു.

Story first published: Wednesday, September 26, 2018, 13:48 [IST]
Other articles published on Sep 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X