എട്ടില്‍ എട്ട് ലോകകപ്പും ജയിച്ച് ഇന്ത്യ.. ഇതാണ് കബഡി അഥവാ കാല് വാരല്‍.. സോഷ്യല്‍ മീഡിയ ട്രോളുകള്‍!!
ആവേശകരമായ ഫൈനലില്‍ ഇറാനെ തോല്‍പിച്ച് ഇന്ത്യ സ്വന്തമാക്കിയത് വെറുമൊരു ലോകകപ്പ് മാത്രമായിരുന്നില്ല. കബഡി ലോകകപ്പ് തുടങ്ങി ഇന്നേ വരെ മറ്റൊരു ടീമിനെയും കപ്പില്‍ തൊടാന്‍ സമ്മതിച്ചിട്ടില്ല എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ റെക്കോര്‍ഡ് കൂടിയായിരുന്നു.
Read Also: നഖംകടിക്കും ഫൈനല്‍... ഇറാനെ പിടിച്ചുകുത്തി ഇന്ത്യ കബഡി ലോകജേതാക്കള്‍.. അജയ് താക്കൂറാണ് താരം!
എട്ട് തവണയാണ് കബഡി ലോകകപ്പ് നടന്നിട്ടുള്ളത്. അതില്‍ എട്ടും ഇന്ത്യ തന്നെ ജയിച്ചു. കബഡി കണ്ടുപിടിച്ച ഇന്ത്യ ഈ എട്ട് തവണയും മറ്റൊരു ടീമിനെയും നിലം തൊടീച്ചില്ല. കാല് വാരല്‍ എന്ന് മറ്റുള്ളവര്‍ കളിയാക്കുന്ന ഈ കളിയില്‍ ഇന്ത്യ തന്നെ ജയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. കാണാം ട്രോളുകള്‍!

അതാണല്ലോ ശീലം
വീണ്ടും ജയിച്ചു അല്ലേ. ഉവ്വ്. അതാണല്ലോ ശീലം - കബഡി കളിയിലെ മംഗലേശരി നീലകണ്ഠന്‍മാര്‍

ആര്‍ത്തി മൂത്ത് പ്രാന്തായി
വാ വാ എട്ടെണ്ണം ഉണ്ട്. ഇനീം വേണോ.. ഇവരുടെ അസുഖം മനസിലായി. ആര്‍ത്തി മൂത്ത് പ്രാന്തായതാ.

ഇന്ത്യ കൊണ്ടുപോയി
കബഡി ലോകകപ്പ് എവിടെ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അത് ഇന്ത്യ കൊണ്ടുപോയി എന്ന് പറഞ്ഞേക്ക്

ഒന്ന് ഒതുങ്ങി ഇരിക്കാവോ
കബഡി ലോകകപ്പ് വെക്കുന്ന ഷെല്‍ഫില്‍ എട്ടാമത്തെ ട്രോഫിയും എത്തിയപ്പോള്‍

ഇവര്‍ക്ക് പ്രാന്താടാ
കബഡി ലോകകപ്പ് കഴിഞ്ഞ് തിരിച്ചുവരുന്ന ഇന്ത്യയും മറ്റ് ടീമുകളും ഇത്രേയുള്ളു കാര്യം.

മൂപ്പനില്ലാതെ പിന്നെ
കേട്ടറിവിനെക്കാള്‍ വലുതാണ് കബഡി ടീം എന്ന സത്യം - മൂപ്പന്റെ വക ഒരു തള്ള്

ഫൈനലിന് മുമ്പ്
തോറ്റവരുടെ കൂട്ടത്തില്‍ ഇന്ത്യയുടെ പേരും കൂടി എഴുതിക്കോ എന്ന് പറഞ്ഞ് പോയ ഇറാനാണ്

ക്രിക്കറ്റ് ടീം
എട്ടാമതും ലോകകപ്പ് ജയിച്ച കബഡി ടീമിനെ നോക്കുന്ന ഇന്ത്യയുടെ ക്രിക്കറ്റ് ടീം

മറ്റ് രാജ്യങ്ങള്‍
കബഡി ലോകകപ്പില്‍ അടുത്ത കളി ഇന്ത്യയ്‌ക്കെതിരെയാണ് എന്നറിയുന്ന മറ്റ് രാജ്യങ്ങള്‍

ആ മോഹം പൊലിഞ്ഞു
ഇറാന്‍ കണ്ട് വരാം എന്ന കബഡി ട്രോഫിയുടെ മോഹവും പൊലിഞ്ഞു. ജനിച്ചപ്പോള്‍ മുതല്‍ ഇന്ത്യയിലാ പാവം.

ഇനി പോകാലോ
അങ്ങനെയങ്ങ് പോയാലോ.. ഇനി പോകാലോ അല്ലേ.. ഇന്ത്യയും ഇറാനും

അജയ് താക്കൂര്‍ മരിക്കണം
ഒന്നാം പകുതിയില്‍ മുന്‍തൂക്കം നേടിയ ഇറാന്‍ ജയിക്കുമെന്ന് സ്വപ്‌നം കണ്ട് തുടങ്ങിയതാണ്. പക്ഷേ അജയ് താക്കൂര്‍..

കാല് വാരലില്‍ ലോകകപ്പ്
മറ്റ് രാജ്യങ്ങളില്‍ ഇപ്പോള്‍ വാര്‍ത്ത കാല് വാരലില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് എന്നാണോ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications