Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ കബഡി താരത്തിനെതിരെ ലൈംഗിക അക്രമം

സിതാമഡി: ബിഹാറിലെ സിതാമഡി ജില്ലയില്‍ കബഡി താരം ലൈംഗിക അതിക്രമത്തിന് ഇരയായതായി പരാതി. പ്രമുഖയായ കബഡി താരമാണ് പരാതിക്കാരി. ഒരു സെക്യൂരിറ്റി ഗാര്‍ഡ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിതാമഡി ജില്ലയിലെ ഇമ്ര എന്ന സ്ഥലത്താണ് സംഭവം. കബഡി താരത്തെ പരിചയമുണ്ടായിരുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡ് അവരെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാര്‍ സംഘടിച്ചെത്തി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചശേഷം പോലീസില്‍ വിവരം അറിയിക്കുകയും പ്രതിയെ കൈമാറുകയും ചെയ്തു.

molestation

പ്രതിയുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തുവോ എന്ന കാര്യത്തില്‍ പോലീസ് വ്യക്തത വരുത്തിയില്ല. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ എന്നാണ് പോലീ്‌സ് നിലപാട്. അതേസമയം, ഗ്രാമീണര്‍ പോലീസ് സ്‌റ്റേഷനു പുറത്ത് പ്രതിഷേധിക്കുകയും ചെയ്തു.

പോലീസ് പ്രതിയെ രക്ഷിക്കാനായി ഒത്തുകളിക്കുകയാണെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. പരാതിക്കാരിയായ യുവതിയില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. അതേസമയം, തനിക്കെതിരായ മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് പരാതി കെട്ടിച്ചമച്ചതാണെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്റെ വാദം. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Story first published: Thursday, January 28, 2016, 8:58 [IST]
Other articles published on Jan 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+