For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ജയ്പൂരിന് മൂന്നാം ജയം, ആദ്യ ജയവുമായി യുപി യോദ്ധയും

മുംബൈ: പ്രോ കബഡി ലീഗ് ഏഴാം സീസണിലെ ബുധനാഴ്ച നടന്ന മത്സരത്തില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സും യുപി യോദ്ധയും ജയിച്ചു. ഹരിയാണ സ്റ്റീലേഴ്‌സിനെതിരെ ഏകപക്ഷീയമായ ജയമാണ് ജയ്പൂര്‍ സ്വന്തമാക്കിയത്. സ്‌കോര്‍ 37-21. യു മുംബയെ 27-23 എന്ന സ്‌കോറിന് വീഴ്ത്തി യു പി യോദ്ധ സീസണിലെ ആദ്യ ജയവും നേടി. മൂന്നു കളികളില്‍ മൂന്നിലും ജയിച്ച ജയ്പൂര്‍ ആണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

up-yoddha-vs-u-mumba

മൂന്നു കളികളില്‍ രണ്ടിലും തോറ്റ ഹരിയാണയ്‌ക്കെതിരെ ജയ്പൂര്‍ തുടക്കം മുതല്‍ ലീഡെടുത്ത് മുന്നേറി. ദീപക് ഹൂഡ 14 പോയന്റുകളാണ് സ്വന്തമാക്കിയത്. ടാക്കിളിങ്ങില്‍ ഒരിക്കല്‍ക്കൂടി മിന്നിയ സന്ദീപ് ദുള്‍ 6 പോയന്റും നേടി. റെയ്ഡില്‍ നിറം മങ്ങിയ ഹരിയാണയ്ക്കുവേണ്ടി വിനയ് 6 പോയന്റ് നേടിയപ്പോള്‍ പ്രതിരോധത്തില്‍ തിളങ്ങിയ സുനില്‍ 6 പോയന്റും സ്വന്തമാക്കി.

സീസണില്‍ മോശം പ്രകടനവുമായി തുടങ്ങിയ യു പി യോദ്ധ ഒടുവില്‍ യു മുംബയ്‌ക്കെതിരെ ആശ്വാസ ജയമാണ് സ്വന്തമാക്കിയത്. ടീമിനുവേണ്ടി മോനു ഗോയാത് 6 റെയ്ഡ് പോയന്റുകള്‍ നേടി. പ്രതിരോധത്തില്‍ മികവുകാട്ടിയ സുമിത് 6 ഉം അഷു സിങ് 4 ഉം പോയന്റു സ്വന്തമാക്കി. യു മുംബയ്ക്കുവേണ്ടി രോഹിത് ബലിയന്‍ 6 പോയന്റുമായി ടോപ് സ്‌കോററായി. സുരീന്ദര്‍ സിങ് 4 ടാക്കിള്‍ പോയന്റുകളും നേടിയെങ്കിലും മറ്റു കളിക്കാര്‍ തിളങ്ങിയില്ല.

Story first published: Thursday, August 1, 2019, 9:50 [IST]
Other articles published on Aug 1, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+