വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ത്രില്ലര്‍ സമനിലയുമായി ബംഗാളും പറ്റ്‌നയും, പള്‍ട്ടാന് ജയം

പൂണെ: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ പൂണെ ലെഗില്‍ നടന്ന മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സും പറ്റ്‌ന പൈറേറ്റ്‌സും സമനിലയില്‍ പിരിഞ്ഞു. മറ്റൊരു മത്സരത്തില്‍ പൂണേരി പള്‍ട്ടാന്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗളുരു ബുള്‍സിനെ പരാജയപ്പെടുത്തി. വമ്പന്‍ സ്‌കോര്‍ പിറന്ന മത്സരത്തില്‍ 42-42 എന്ന നിലയിലാണ് ഇരു ടീമുകളും പിരിഞ്ഞത്. പൂണേരി പള്‍ട്ടാന്‍ 42-38 എന്ന സ്‌കോറിന് ബെംഗളുരുവിനേയും വീഴ്ത്തി.

തെലുഗ് ടൈറ്റന്‍സിനായി സിദ്ധാര്‍ഥ് ദേശായിയും രജ്‌നിഷ് ദലാലും തിളങ്ങി. സിദ്ധാര്‍ഥ് 12 പോയന്റും രജ്‌നിഷ് 10 പോയന്റും സ്വന്തമാക്കി. പൈറേറ്റ്‌സിനായി പര്‍ദീപ് നര്‍വാള്‍ 17 പോയന്റുമായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ലീ ജങ് 7 പോയന്റും ഹാദി ഒഷ്ടോറക്ക് 5 പോയന്റും നേടി. അവസാന മിനിറ്റുകളില്‍ ജയത്തിനായി ഇരു ടീമുകളും പൊരുതി നോക്കിയെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചു.

വിടവാങ്ങല്‍ മത്സരത്തില്‍ മസാകഡ്‌സ വെടിക്കെട്ട്; അഫ്ഗാനെതിരെ സിംബാബ്‌വെയ്ക്ക് ജയംവിടവാങ്ങല്‍ മത്സരത്തില്‍ മസാകഡ്‌സ വെടിക്കെട്ട്; അഫ്ഗാനെതിരെ സിംബാബ്‌വെയ്ക്ക് ജയം

bengaluru-bulls

സ്വന്തം കാണികള്‍ക്ക് മുന്നില്‍ 17 പോയന്റുമായി തര്‍പ്പന്‍ പ്രകടനം നടത്തിയ പങ്കജ് മോഹിത്തിന്റെ റെയ്ഡുകളാണ് പൂണേരി പള്‍ട്ടാന് ജയം എളുപ്പമാക്കിയത്. സാഗര്‍ കൃഷ്ണ 7ഉം സുര്‍ജീത് സിങ് 6 പോയന്റും നേടി. രോഹിത് കുമാര്‍ 14 പോയന്റ് നേടി ബംഗളുരുവിന്റെ ടോപ് സ്‌കോററായി. പവന്‍ കുമാര്‍ 12 പോയന്റും സ്വന്തമാക്കി. അനാവശ്യ പിഴവികളാണ് ബെംഗളുരുവിന്റെ തോല്‍വിക്കിടയാക്കിയത്.

Story first published: Saturday, September 21, 2019, 9:39 [IST]
Other articles published on Sep 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X