വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; യുപി യോദ്ധയ്ക്കും പറ്റ്‌ന പൈറേറ്റ്‌സിനും ജയം

ഗ്രേറ്റര്‍ നോയ്ഡ: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ഗ്രേറ്റര്‍ നോയ്ഡ ലെഗിലെ ആദ്യദിനം യുപി യോദ്ധയ്ക്കും പറ്റ്‌ന പൈറേറ്റ്‌സിനും ജയം. യുപി യോദ്ധ ദബാംഗ് ഡല്‍ഹിയേയും(50-33), പറ്റ്‌ന പൈറേറ്റ്‌സ് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനേയും(39-33) തോല്‍പ്പിച്ചു. ജയത്തോടെ യുപി യോദ്ധ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാല്‍ യോദ്ധയ്ക്ക് പ്ലേ ഓഫില്‍ കടക്കാന്‍ കഴിഞ്ഞേക്കും.

യുപി യോദ്ധയ്ക്കുവേണ്ടി മോനു ഗോയാത് 11 പോയന്റ് നേടി. ശ്രീകാന്ത് ജാധവ് 9 പോയന്റുമായി മികച്ച പിന്തുണ നല്‍കി. നിതേഷ് കുമാര്‍(6), സുമിത്(5) എന്നിവരും കാര്യമായി സ്‌കോര്‍ ചെയ്തു. ദബാംഗ് ഡല്‍ഹിക്കുവേണ്ടി നീരജ് നര്‍വാള്‍ 11 പോയന്റ് നേടിയപ്പോള്‍ സോംബിര്‍ 9ഉം മീരജ് ഷെയ്ക്ക് 7 പോയന്റും സ്വന്തമാക്കി. ഡല്‍ഹി നേരത്തെതന്നെ പ്ലേ ഓഫില്‍ ഇടംപിടിച്ചിരുന്നു.

ജയത്തോടെ റയല്‍ തലപ്പത്ത്; ബയേണിന് ഞെട്ടിക്കുന്ന തോല്‍വിജയത്തോടെ റയല്‍ തലപ്പത്ത്; ബയേണിന് ഞെട്ടിക്കുന്ന തോല്‍വി

pkl2019

പറ്റ്‌ന പൈറേറ്റ്‌സിനായി പര്‍ദീപ് നര്‍വാള്‍ 17 പോയന്റ് നേടി. മുഹമ്മദ് ഇസ്മായില്‍ 5 പോയന്റും സ്വന്തമാക്കി. ഗുജറാത്തിനായി ജിബി മോറെ 15 പോയന്റുകളാണ് നേടിയത്. രോഹിത് ഗുലിയ 6 പോയന്റും കണ്ടെത്തി. അവസാന അഞ്ച് മിനിറ്റിനിടെയാണ് കളി പൈറേറ്റ്‌സ് സ്വന്തമാക്കിയത്. ജയം മാറിമറിഞ്ഞ മത്സരത്തില്‍ പര്‍ദീപിന്റെ റെയ്ഡുകള്‍ അവസാന മിനിറ്റില്‍ പൈറേറ്റ്‌സിന് ജയം സമ്മാനിച്ചു.

Story first published: Sunday, October 6, 2019, 9:50 [IST]
Other articles published on Oct 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X