പ്രോ കബഡി ലീഗ്; രണ്ടുകളികളിലും ത്രസിപ്പിക്കുന്ന സമനില
ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ശനിയാഴ്ച രാത്രി നടന്ന രണ്ട് ഗ്രൂപ്പ് മത്സരങ്ങളും സമനിലയില്‍ പിരിഞ്ഞു. യുപി യോദ്ധയും തമിഴ് തലൈവാസും, ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സും യു മുംബയുമാണ് സമനിലക്കളിയില്‍ കുരുങ്ങിയത്. യോദ്ധയും തലൈവാസും 25 പോയന്റുവീതം പങ്കുവെച്ചപ്പോള്‍ ജയ്പൂരും മുംബയും 35 പോയന്റുവീതമാണ് നേടിയത്.
തലൈവാസിനായി ക്യാപ്റ്റന്‍ അജയ് താക്കൂര്‍ 6 പോയന്റും അമിത് ഹൂഡ 5 പോയന്റും നേടി. യോദ്ധയ്ക്കായി പ്രശാന്ത് കുമാര്‍ 12 റെയ്ഡ് പോയന്റുകളാണ് സ്വന്തമാക്കിയത്. 5 പോയന്റുമായി നിതീഷ് കുമാര്‍ മികച്ച പിന്തുണ നല്‍കി. മത്സരത്തില്‍ ജയസാധ്യതയുണ്ടായിരുന്ന തലൈവാസ് അവസാന മിനിറ്റുകളില്‍ കാണിച്ച അലസതയാണ് സമനിലയ്ക്കിടയാക്കിയത്.

യു മുംബയ്ക്കായി സിദ്ധാര്‍ഥ് ദേശായി 14 പോയന്റുകള്‍ നേടി. ഏഴു പോയന്റുമായി രോഹിത് ബലിയനും 5 പോയന്റുമായി രോഹിത് റാണയും തൊട്ടുപിന്നിലുണ്ട്. ജയ്പൂരിനായി 13 പോയന്റുകള്‍ നേടിയ ദീപക് ഹൂഡയാണ് ടോപ് സ്‌കോറര്‍. അമിത് കുമാര്‍ 6 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. ഇരു ടീമുകളുടെയും പ്രതിരോധ താരങ്ങള്‍ക്ക് അവസരത്തിനൊത്ത് ഉയരാനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications