പ്രോ കബഡി ലീഗ് പ്ലേ ഓഫ് തുടങ്ങി; യുപി യോദ്ധയ്ക്കും ദില്ലിക്കും ജയം
കൊച്ചി: പ്രോ കബഡി ലീഗില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍ യുപി യോദ്ധയ്ക്കും ദില്ലിക്കും ജയം. ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ യുപി യോദ്ധ 34-29 എന്ന സ്‌കോറിന് കരുത്തരായ യു മുംബയെ തോല്‍പ്പിച്ചു. രണ്ടാം എലിമിനേറ്ററില്‍ ദബാംഗ് ദില്ലി 39-28 എന്ന നിലയില്‍ ബംഗാള്‍ വാരിയേഴ്‌സിനേയും വീഴ്ത്തി. കൊച്ചിയില്‍ നടന്ന മത്സരങ്ങള്‍ ആഘോഷത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്.
ഇന്ത്യയുടെ ജയത്തിന് പിന്നില്‍ ഇവര്‍, ഒപ്പം ഭാഗ്യവും; ചിലര്‍ നിരാശപ്പെടുത്തി
കളിക്കാരുടെ ഓള്‍റൗണ്ട് പ്രകടനമാണ് യോദ്ധയെ ജയത്തിലേക്ക് നയിച്ചത്. റെയ്ഡര്‍മാരും പ്രതിരോധ താരങ്ങളും മത്സരത്തില്‍ മികവുകാട്ടി. 8 പോയന്റുമായി നിതീഷ് കുമാര്‍ ആണ് മുംബൈയുടെ ടോപ് സ്‌കോററായത്. ശ്രീകാന്ത് ജാദവ്, ജീവ് കുമാര്‍, റിഷാങ്ക് എന്നിവര്‍ അഞ്ചുവീതം പോയന്റുകളും സ്വന്തമാക്കി. മുംബൈയ്ക്കായി സിദ്ധാര്‍ഥ് ദേശായി 7 പോയന്റ് നേടിയപ്പോള്‍ 5 പോയന്റുമായി രോഹിത് ബലിയന്‍ രണ്ടാമതെത്തി.

നവീന്‍ കുമാറിന്റെ റെയ്ഡുകളാണ് ദില്ലിക്ക് തുണയായത്. നവീന്‍ 11ഉം ചന്ദ്രന്‍ രഞ്ജിത്ത് 8ഉം പോയന്റ് നേടി. ബംഗാളിനായി മണീന്ദര്‍ സിങ് 8 പോയന്റുമായി മുന്നില്‍നിന്നും നയിച്ചപ്പോള്‍ രവീന്ദ്ര രമേഷ് റാന്‍ സിങ് എന്നിവര്‍ 5 വീതം പോയന്റുകളും സ്വന്തമാക്കി. പ്രതിരോധ താരങ്ങള്‍ക്ക് നിര്‍ണായ നീക്കങ്ങളില്‍വന്ന പിഴവാണ് ബംഗാളിന്റെ തോല്‍വിക്കിടയാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications