Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബംഗാള്‍, യു മുംബയ്ക്കും ജയം

ജയ്പൂര്‍: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ജയ്പൂര്‍ ലെഗില്‍ നടന്ന ആദ്യ മത്സരത്തില്‍ പിങ്ക് പാന്ഥേഴ്‌സ് ജയ്പൂര്‍ പൊരുതിത്തോറ്റു. ബംഗാള്‍ വാരിയേഴ്‌സിനെതിരെ 41-40 എന്ന സ്‌കോറിനായിരുന്നു ജയ്പൂരിന്റെ തോല്‍വി. മറ്റൊരു മത്സരത്തില്‍ യു മുംബയും ജയം സ്വന്തമാക്കി. ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെയാണ് മുംബ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 31-25.

അഭിഷേക് സിങ്ങിന്റെ 11 പോയന്റ് പ്രകടനമാണ് മുംബയ്ക്ക് ജയം സമ്മാനിച്ചത്. സുരീന്ദര്‍ സിങ് നാല് പോയന്റ് നേടി. ഗുജറാത്തിനായി രോഹിത് ഗുലിയ 9ഉം ജിബി ബോറെ 5ഉം പോയന്റും സ്വന്തമാക്കി. ഇരു ടീമുകളും 15 വീതം റെയ്ഡ് പോയന്റുകള്‍ നേടിയപ്പോള്‍ യു മുംബ 10 ടാക്കിള്‍ പോയന്റും ഗുജറാത്ത് 5 പോയന്റുമാണ് നേടിയത്. പ്രതിരോധത്തിലെ മികവാണ് മുംബയ്ക്ക് മേല്‍ക്കൈ നല്‍കിയത്.

pkl2019

സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ ജയ്പൂരിന് മണീന്ദര്‍ സിങ്ങിന്റെ 19 പോയന്റ് പ്രകടനമാണ് തിരിച്ചടിയായത്. ബംഗാളിനായി കെ പ്രപഞ്ചന്‍ 5 പോയന്റും നേടി. പിങ്ക് പാന്ഥേഴ്‌സിനായി നിലേഷ് സാലുങ്കെ 15ഉം ദീപക് ഹൂഡ 10 പോയന്റും നേടി. റെയ്ഡില്‍ മുന്നിട്ടുനിന്നിട്ടും പ്രതിരോധത്തിലും ഓള്‍ഔട്ട് പോയന്റിലും പിന്നോക്കം പോയതാണ് ജയ്പൂരിന് അവസാന നിമിഷം തോല്‍വി സമ്മാനിച്ചത്.

Story first published: Monday, September 23, 2019, 9:54 [IST]
Other articles published on Sep 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+