Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ബെംഗളുരു ബുള്‍സിനും തെലുഗ് ടൈറ്റന്‍സിനും ജയം

ജയ്പൂര്‍: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ജയ്പൂര്‍ ലെഗില്‍ നടന്ന മത്സരത്തില്‍ ബെംഗളുരു ബുള്‍സിനും തെലുഗ് ടൈറ്റന്‍സിനും ജയം. ബെംഗളുരു 35-33ന് യു മുംബയേയും തെലുഗ് ടൈറ്റന്‍സ് 51-31ന് ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനേയും തോല്‍പ്പിച്ചു. പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ബെംഗളുരുവിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വരും മത്സരങ്ങളിലും ജയം അനിവാര്യമാണ്. യു മുംബ അഞ്ചാം സ്ഥാനത്താണ്.

ബെംഗളുരു ബുള്‍സിനായി പവന്‍ കുമാര്‍ 11 പോയന്റ് നേടി. ബാന്റി 6ഉം സൗരഭ് നന്ദാല്‍ 5 പോയന്റും നേടി. യു മുംബയ്ക്കായി അഭിഷേക് സിങ് 10 പോയന്റ് നേടിയപ്പോള്‍ അതുല്‍ 9 പോയന്റും നന്ദീപ് നര്‍വാള്‍ 4 പോയന്റും നേടി. യു മുംബ റെയ്ഡുകളില്‍ മുന്നില്‍ നിന്നപ്പോള്‍ ബെംഗളുരു ടാക്കിള്‍ പോയന്റിലും ഓള്‍ഔട്ട് പോയന്റിലും മേല്‍ക്കൈ നേടിയാണ് ജയം സ്വന്തമാക്കിയത്.

pkl2019

ജയ്പൂരിനെതിരെ ഗംഭീര പ്രകടനമാണ് തെലുഗ് ടൈറ്റന്‍സ് പുറത്തെടുത്തത്. സിദ്ധാര്‍ഥ് ദേശായി 22 പോയന്റ് നേടിയപ്പോള്‍ രജനീഷ് ദലാല്‍ 11 പോയന്റും സ്വന്തമാക്കി. പിങ്ക് പാന്ഥേഴ്‌സിനായി 12 പോയന്റ് നേടി ദീപക് ഹൂഡയാണ് ടോപ് സ്‌കോറര്‍. നിലേഷ് 5 പോയന്റും നേടി. റെയ്ഡിലും ടാക്കിള്‍ പോയന്റിലും എതിരാളികളെ തീര്‍ത്തും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ടൈറ്റന്‍സ് പുറത്തെടുത്തത്. ജയിച്ചെങ്കിലും ടൈറ്റന്‍സ് പ്ലേ ഓഫില്‍ കടക്കാന്‍ അത്ഭുങ്ങള്‍ സംഭവിക്കണം.

Story first published: Saturday, September 28, 2019, 11:07 [IST]
Other articles published on Sep 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+