വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; റെയ്ഡ് റെക്കോര്‍ഡ് തകര്‍ത്ത് പവന്‍, ബംഗളുരുവിനും മുംബയ്ക്കും ജയം

പഞ്ച്കുള: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ പഞ്ച്കുള ലെഗില്‍ യു മുംബ ബെംഗളുരു ബുള്‍സ് ടീമുകള്‍ക്ക് ജയം. മുംബ പറ്റ്‌ന പൈറേറ്റ്‌സിനെ 30-26 എന്ന സ്‌കോറിനും ബെംഗളുരു ഹരിയാണ സ്റ്റീലേഴ്‌സിനെ 59-36 എന്ന സ്‌കോറിനും തകര്‍ത്തു. പവന്‍ കുമാറിന്റെ റെക്കോര്‍ഡ് റെയ്ഡ് സ്‌കോറാണ് ബെംഗളുരുവിന് ജയം അനായാസമാക്കിയത്. പവന്‍ 39 റെയ്ഡ് പോയന്റുകള്‍ ഒറ്റ മത്സരത്തില്‍ സ്വന്തമാക്കി. ഒരു മത്സരത്തില്‍ 35 പോയന്റെന്ന പര്‍ദീപ് നര്‍വാളിന്റെ റെക്കോര്‍ഡാണ് പവന്‍ തകര്‍ത്തത്.

യു മുംബയ്ക്കുവേണ്ടി അഭിഷേക് 7 പോയന്റും അതുല്‍ രോഹിത് ബലിയന്‍ എന്നിവര്‍ 5 വീതം പോയന്റും നേടി. പറ്റയ്ക്കുവേണ്ടി പര്‍ദീപ് നര്‍വാള്‍ 8 പോയന്റ് നേടിയപ്പോള്‍ മുഹമ്മദ് ഇസ്മായില്‍ 5 പോയന്റും സ്വന്തമാക്കി. ജയത്തോടെ മുംബ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ പൈറേറ്റ്‌സ് പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഉറപ്പായി. സീസണ്‍ തുടക്കത്തിലേറ്റ തിരിച്ചടിയാണ് പൈറേറ്റ്‌സിന് വിനയായത്.

umumba

ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ ലിവര്‍പൂള്‍, ചെല്‍സി, ബാഴ്‌സലോണ ടീമുകള്‍ ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ ലിവര്‍പൂള്‍, ചെല്‍സി, ബാഴ്‌സലോണ ടീമുകള്‍

ഹരിയാണ സ്റ്റീലേഴ്‌സിനെതിരെ അവരുടെ നാട്ടില്‍ ഒറ്റയാള്‍ പോരാട്ടമാണ് പവന്‍ നടത്തിയത്. പവന്‍ 39 പോയന്റ് നേടിയപ്പോള്‍ മഹേന്ദര്‍ സിങ് 4 പോയന്റ്ുമായി രണ്ടാം സ്ഥാനത്തായി. 34 റെയ്ഡുകളാണ് പവന്‍ കുമാര്‍ നടത്തിയത്. ഹരിയാണ സ്റ്റീലേഴ്‌സിനായി പ്രശാന്ത് കുമാര്‍ റായ് 17ഉം വികാസ് ഖണ്ടോല 6 പോയന്റും നേടിയപ്പോള്‍ വിനയ് 5 പോയന്റും സ്വന്തമാക്കി. ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാല്‍ ബെംഗളുരുവിന് പ്ലേ ഓഫ് ഉറപ്പിക്കാം.

Story first published: Thursday, October 3, 2019, 10:35 [IST]
Other articles published on Oct 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X