പ്രോ കബഡി ലീഗ്; റെയ്ഡ് റെക്കോര്‍ഡ് തകര്‍ത്ത് പവന്‍, ബംഗളുരുവിനും മുംബയ്ക്കും ജയം
പഞ്ച്കുള: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ പഞ്ച്കുള ലെഗില്‍ യു മുംബ ബെംഗളുരു ബുള്‍സ് ടീമുകള്‍ക്ക് ജയം. മുംബ പറ്റ്‌ന പൈറേറ്റ്‌സിനെ 30-26 എന്ന സ്‌കോറിനും ബെംഗളുരു ഹരിയാണ സ്റ്റീലേഴ്‌സിനെ 59-36 എന്ന സ്‌കോറിനും തകര്‍ത്തു. പവന്‍ കുമാറിന്റെ റെക്കോര്‍ഡ് റെയ്ഡ് സ്‌കോറാണ് ബെംഗളുരുവിന് ജയം അനായാസമാക്കിയത്. പവന്‍ 39 റെയ്ഡ് പോയന്റുകള്‍ ഒറ്റ മത്സരത്തില്‍ സ്വന്തമാക്കി. ഒരു മത്സരത്തില്‍ 35 പോയന്റെന്ന പര്‍ദീപ് നര്‍വാളിന്റെ റെക്കോര്‍ഡാണ് പവന്‍ തകര്‍ത്തത്.
യു മുംബയ്ക്കുവേണ്ടി അഭിഷേക് 7 പോയന്റും അതുല്‍ രോഹിത് ബലിയന്‍ എന്നിവര്‍ 5 വീതം പോയന്റും നേടി. പറ്റയ്ക്കുവേണ്ടി പര്‍ദീപ് നര്‍വാള്‍ 8 പോയന്റ് നേടിയപ്പോള്‍ മുഹമ്മദ് ഇസ്മായില്‍ 5 പോയന്റും സ്വന്തമാക്കി. ജയത്തോടെ മുംബ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ പൈറേറ്റ്‌സ് പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഉറപ്പായി. സീസണ്‍ തുടക്കത്തിലേറ്റ തിരിച്ചടിയാണ് പൈറേറ്റ്‌സിന് വിനയായത്.

ഹരിയാണ സ്റ്റീലേഴ്‌സിനെതിരെ അവരുടെ നാട്ടില്‍ ഒറ്റയാള്‍ പോരാട്ടമാണ് പവന്‍ നടത്തിയത്. പവന്‍ 39 പോയന്റ് നേടിയപ്പോള്‍ മഹേന്ദര്‍ സിങ് 4 പോയന്റ്ുമായി രണ്ടാം സ്ഥാനത്തായി. 34 റെയ്ഡുകളാണ് പവന്‍ കുമാര്‍ നടത്തിയത്. ഹരിയാണ സ്റ്റീലേഴ്‌സിനായി പ്രശാന്ത് കുമാര്‍ റായ് 17ഉം വികാസ് ഖണ്ടോല 6 പോയന്റും നേടിയപ്പോള്‍ വിനയ് 5 പോയന്റും സ്വന്തമാക്കി. ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാല്‍ ബെംഗളുരുവിന് പ്ലേ ഓഫ് ഉറപ്പിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications