Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; യു മുംബയ്ക്കും ബെംഗളുരു ബുള്‍സിനും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ പൂണെയില്‍ നടന്ന മത്സരത്തില്‍ യു മുംബ ദബാംഗ് ദില്ലിയെ തോല്‍പ്പിച്ചു. മോശം ഫോമില്‍ കളി തുടരുന്ന തമിഴ് തലൈവാസിന് ഒരിക്കല്‍ക്കൂടി തോല്‍വി സമ്മാനിച്ച് ബെംഗളുരു ബുള്‍സും ജയം നേടി. 39-23 സ്‌കോറിനായിരുന്നു മുംബയുടെ വിജയം. തലൈവാസിനെതിരെ 36-22 എന്ന സ്‌കോറിന് ബെംഗളുരുവും ജയം സ്വന്തമാക്കി.

dabang

സിദ്ധാര്‍ഥ് ദേശായിയുടെ 9 പോയന്റും രോഹിത് ബലിയന്റെ എട്ടുപോയന്റുമാണ് മുംബയുടെ ജയം അനായാസമാക്കിയത്. ദില്ലിക്കുവേണ്ടി ചന്ദ്രന്‍ രഞ്ജിത്ത് ഏഴു പോയന്റുകള്‍ നേടി. സോണ്‍ എ യില്‍ 16 കളികളില്‍നിന്നും 62 പോയന്റുമായി യു മുംബ ഒന്നാം സ്ഥാനത്താണ്. 12 കളികളില്‍നിന്നും 33 പോയന്റുകള്‍ നേടിയ ദില്ലി നാലാം സ്ഥാനത്തുമുണ്ട്.

kabaddi

ബെംഗളുരു ബുള്‍സിനായി രോഹിത് കുമാര്‍ 11 പോയന്റുകള്‍ നേടി. പവന്‍ കമാര്‍ ആറു പോയന്റുകളും നേടി വിജയത്തില്‍ നിര്‍ണായകമായി. തമിഴ് തലൈവാസിനായി അജയ് താക്കൂര്‍ അനില്‍ കുമാര്‍ എന്നിവര്‍ ആറു പോയന്റുകള്‍ നേടിയെങ്കിലും മറ്റു താരങ്ങള്‍ നിറംമങ്ങി. 12 കളികളില്‍നിന്നും 46 പോയന്റുകളുമായി ബെംഗളുരു ബുള്‍സാണ് സോണ്‍ ബി യില്‍ മുന്നിലുള്ളത്. 14 കളികളില്‍ നിന്നും 25 പോയന്റുമായി തമിഴ് തലൈവാസ് ഗ്രൂപ്പില്‍ ആറാം സ്ഥാനത്താണ്.

Story first published: Sunday, November 25, 2018, 14:45 [IST]
Other articles published on Nov 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+