Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; യു മുംബയ്ക്കും ബംഗാള്‍ വാരിയേഴ്‌സിനും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ യു മുംബയ്ക്കും ബംഗാള്‍ വാരിയേഴ്‌സിനും വിജയം. സോണ്‍ എയിലെ ഒരു മത്സരത്തില്‍ മുംബ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ 48-24 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാമതെത്താനും ടീമിന് കഴിഞ്ഞു. രണ്ടാമത്തെ മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സ് തെലുഗ് ടൈറ്റന്‍സിനെ 30-25 എന്ന സ്‌കോറിനും കീഴ്‌പ്പെടുത്തി.

അഭിഷേക് സിങ്ങിന്റെയും ദര്‍ശന്‍ കടിയന്റെയും പ്രകടനമാണ് മുംബയുടെ വിജയത്തിന് നിര്‍ണായകമായത്. അഭിഷേക് 12ഉം ദര്‍ശന്‍ 10ഉം പോയന്റുകള്‍ നേടിയപ്പോള്‍ വിനോദ് കുമാര്‍ ഏഴും ഫസല്‍ അഞ്ചു പോയന്റുമായും മികച്ച പിന്തുണ നല്‍കി. മറുവശത്ത് ജയ്പൂര്‍ ടീമിനെ ഒരവസരത്തിലും തിളങ്ങാന്‍ കഴിഞ്ഞില്ല. ജയ്പൂരിനായി ദീപക് ഹൂഡ ആറും അനൂപ് കുമാര്‍ അഞ്ചും പോയന്റുകള്‍ നേടി.

bengal

മുന്‍നിര ടീമുകള്‍ ഏറ്റുമുട്ടിയ രണ്ടാം മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മണിന്ദര്‍ സിങ് ആറും ബല്‍ദേവ് സിങ് അഞ്ചു പോയന്റുകള്‍ ബംഗാളിന് വേണ്ടി സ്വന്തമാക്കി. സുര്‍ജീത് സിങ്, റാന്‍ സിങ് എന്നിവര്‍ നാലുവീതം പോയന്റുകളും നേടി. തെലുഗ് ടൈറ്റന്‍സിനുവേണ്ടി രാഹുല്‍ ചൗധരി 8 പോയന്റുകള്‍ നേടി. മത്സരത്തിന്റെ അവസാന മിനിറ്റുകളിലെ അനാവശ്യ പിഴവുകളാണ് തെലുഗ് ടൈറ്റന്‍സിന് വിനയായത്.

Story first published: Saturday, November 10, 2018, 10:57 [IST]
Other articles published on Nov 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+