പഞ്ച്കുള: പ്രോ കബഡി ലീഗ് ഏഴാം സീസണ് പഞ്ച്കുള ലെഗില്‍ നടന്ന മത്സരത്തില്‍ പൂണേരി പള്ട്ടാന് ജയം. തെലുഗ് ടൈറ്റന്‍സിനെതിരെ 53-50 എന്ന സ്കോറിനാണ് പള്‍ട്ടാന്മാര്‍ ജയിച്ചുകയറിയത്. വലിയ സ്കോര്‍ പിറന്ന മത്സരത്തില്‍ ഇരു ടീമുകളുടേയും റെയ്ഡര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ജയിച്ചെങ്കിലും പള്ട്ടാന്മാര്ക്ക് ഇത്തവണ പ്ലേ ഓഫില്‍ കടക്കാന്‍ കഴിഞ്ഞില്ല. ടൈറ്റന്‍സും നേരത്തെ തന്നെ പുറത്തായിരുന്നു.
വിജയികള്‍ക്കുവേണ്ടി കളിക്കാരെല്ലാം ഓള്‍റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. മന്‍ജീത്, സുശാന്ത് എന്നിവര്‍ സൂപ്പര്‍ ടെന്‍ സ്വന്തമാക്കി. മന്‍ജീത് 12 പോയന്റും സുശാന്ത് 11 പോയന്റും നേടി. സുര്‍ജീത് സിങ് 7ഉം ഇമാദ് 6 പോയന്റും നേടിയപ്പോള്‍ നിതിന്‍ തൊമാര്‍ 5 പോയന്റും സ്വന്തമാക്കി. ഓള്‍ഔട്ട് പോയന്റിലും സൂപ്പര്‍ റെയ്ഡിലും ലഭിച്ച നേരിയ മേല്‍ക്കൈ ആണ് പള്ട്ടാന് അന്തിമജയം നേടിക്കൊടുത്തത്.
ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ്: കോലിയുടെ സ്പിന്‍ കെണിയില്‍ വീണ് പ്രോട്ടീസ് നിര
തെലുഗ് ടൈറ്റന്‍സിനായി രാകേഷ് ഗൗഡ 17 പോയന്റും ഫര്‍ഹദ് 10 പോയന്റും നേടിയപ്പോള്‍ ആകാശ് ദത്തു, കൃഷ്ണ മദനെ എന്നിവര്‍ 5 വീതം പോയന്റും സ്വന്തമാക്കി. സിദ്ധാര്‍ഥ് ദേശായിക്ക് തിളങ്ങാനാകാത്തത് ടീമിന് തിരിച്ചടിയായി. കേവലം 3 പോയന്റ് മാത്രമാണ് ദേശായിക്ക് നേടാനായത്. അവസാന മിനിറ്റുവരെ ഒപ്പത്തിനൊപ്പം നിന്ന ടൈറ്റന്‍സ് ഒടുവില്‍ മത്സരം കൈവിടുകയായിരുന്നു.