ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഇന്റര്‍ സോണ്‍ മത്സരത്തില്‍ തമിഴ് തലൈവാസും ഹരിയാണ സ്റ്റീലേഴ്സും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. മറ്റൊരു മത്സരത്തില്‍ യു മുംബ ബെംഗളുരു ബുള്‍സിനെ 32-29 എന്ന സ്കോറിന് കീഴ്പ്പെടുത്തി. ഒപ്പത്തിനൊപ്പംനിന്ന പോരാട്ടത്തില്‍ 32-32 എന്ന സ്കോറിലാണ് തലൈവാസും സ്റ്റീലേഴ്സും പിരിഞ്ഞത്.
ഹരിയാണയുടെ വികാസ് കണ്ടോല 14 പോയന്റുകള്‍ നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. 21 റെയ്ഡുകള്‍ നടത്തിയാണ് വികാസ് 14 പോയന്റുകള്‍ നേടിയത്. തമിഴ് തലൈവാസിനായി സുകേഷ് ഹെഗ്ഡെ ഏഴും അജയ് താക്കൂര്‍ ആറും മന്‍ജീത് ചില്ലാര്‍ നാലും പോയന്റുകള്‍ സ്വന്തമാക്കി. മത്സരം പകുതി സമയത്ത് പിരിയുമ്പോള്‍ 19-15 എന്ന നിലയില്‍ ഹരിയാണ മുന്നിലായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ തലൈവാസ് മികച്ച പോരാട്ടവീര്യമാണ് കാഴ്ചവെച്ചത്.
ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍; കെ ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍, സൈനയും കശ്യപും പുറത്ത്