വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗില്‍ വീണ്ടും ത്രസിപ്പിക്കുന്ന സമനില; യു മുംബയ്ക്ക് ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഇന്റര്‍ സോണ്‍ മത്സരത്തില്‍ തമിഴ് തലൈവാസും ഹരിയാണ സ്റ്റീലേഴ്‌സും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. മറ്റൊരു മത്സരത്തില്‍ യു മുംബ ബെംഗളുരു ബുള്‍സിനെ 32-29 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തി. ഒപ്പത്തിനൊപ്പംനിന്ന പോരാട്ടത്തില്‍ 32-32 എന്ന സ്‌കോറിലാണ് തലൈവാസും സ്റ്റീലേഴ്‌സും പിരിഞ്ഞത്.

ഹരിയാണയുടെ വികാസ് കണ്ടോല 14 പോയന്റുകള്‍ നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. 21 റെയ്ഡുകള്‍ നടത്തിയാണ് വികാസ് 14 പോയന്റുകള്‍ നേടിയത്. തമിഴ് തലൈവാസിനായി സുകേഷ് ഹെഗ്‌ഡെ ഏഴും അജയ് താക്കൂര്‍ ആറും മന്‍ജീത് ചില്ലാര്‍ നാലും പോയന്റുകള്‍ സ്വന്തമാക്കി. മത്സരം പകുതി സമയത്ത് പിരിയുമ്പോള്‍ 19-15 എന്ന നിലയില്‍ ഹരിയാണ മുന്നിലായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ തലൈവാസ് മികച്ച പോരാട്ടവീര്യമാണ് കാഴ്ചവെച്ചത്.

thalaivas

ബെംഗളുരു ബുള്‍സും യു മുംബയും തമ്മില്‍ നടന്ന പോരാട്ടവും കടുത്തതായിരുന്നു. ബെംഗളുരുവിനായി പവന്‍ കുമാര്‍ എട്ടും രോഹിത് കുമാര്‍ ആറും പോയന്റുകള്‍ നേടി. മുംബയ്ക്കായി ദര്‍ശന്‍ കടിയന്‍ ഒന്‍പത് പോയന്റുകളാണ് സ്വന്തമാക്കിയത്. ആദ്യഘട്ടത്തില്‍ 10 പോയന്റോളം ലീഡ് നേടിയ മുംബയ്‌ക്കെതിരെ ബെംഗളുരു അവസാന ഘട്ടത്തില്‍ തിരിച്ചടിക്കുകയായിരുന്നു.

ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍; കെ ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍, സൈനയും കശ്യപും പുറത്ത് ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍; കെ ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍, സൈനയും കശ്യപും പുറത്ത്

Story first published: Thursday, November 15, 2018, 9:50 [IST]
Other articles published on Nov 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X