ഹൈദരാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണിലെ ലീഗ് മത്സരത്തില്‍ തമിഴ് തലൈവാസിനും ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയിന്റ്സിനും വിജയം. കഴിഞ്ഞ സീസണില്‍ നിറംമങ്ങിയ തലൈവാസ് ഇക്കുറി മികച്ച താരനിരയുമായാണ് കളിക്കാനിറങ്ങിയത്. നിലവിലെ ചാമ്പ്യന്മാരായ ബെംഗളുരു ബുള്‍സ് 24-42 എന്ന സ്കോറിന് ഗുജറാത്തിനോട് തോറ്റപ്പോള്‍ തെലുഗ് ടൈറ്റന്‍സിനെ 39-26 എന്ന സ്കോറില്‍ സീസണിലെ ആദ്യ മത്സരത്തില്‍ തലൈവാസ് തകര്‍ത്തു.
ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് ഫൈനലില്‍ തെറ്റു പറ്റിയതായി സമ്മതിച്ച് അമ്പയര്‍ കുമാര്‍ ധര്‍മസേന
ഓള്‍റൗണ്ട് പ്രകടനം മികവിലാണ് ഗുജറാത്ത് ഇത്തവണ ആദ്യജയം സ്വന്തമാക്കിയത്. സച്ചിന്(7), സുനില്‍ കുമാര്‍(6), ജിബി മോറെ(6), സോനു(5) എന്നിവര്‍ തിളങ്ങി. സുനില്‍ കുമാറിനൊപ്പം 4 പോയന്റ് നേടിയ സുമിത്തും ടാക്കിളിങ്ങില്‍ കാട്ടിയ മികവ് ഗുജറാത്തിന് നേട്ടമായി. ബെംഗളുരുവിനായി പവന് കുമാര്‍ 8 പോയന്റ് നേടിയപ്പോള്‍ സുമിത്ത് 5 പോയന്റും സ്വന്തമാക്കി.
ഇത്തവണ തമിഴ് തലൈവാസിലെത്തിയ സൂപ്പര്‍താരം രാഹുല്‍ ചൗധരിയുടെ മികവിലാണ് ടീം ആദ്യ മത്സരത്തില്‍ ജയിച്ചത്. രാഹുല്‍ 12 പോയന്റു നേടിയപ്പോള്‍ മന്‍ജീത് ചില്ലാര്‍ 6ഉം മോഹിത് ചില്ലാര്‍ 4 പോയന്റുനേടി. ഇരുവരും പ്രതിരോധത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം, ക്യാപ്റ്റന്‍ അജയ് താക്കൂറിന് 4 പോയന്റ് മാത്രമേ നേടാനായുള്ളൂ. തെലുഗ് ടൈറ്റന്‍സ് താരം സിദ്ധാര്‍ഥ് ദേശായി 6 പോയന്റ് നേടി.