Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ആദ്യ മത്സരത്തില്‍ തമിഴ് തലൈവാസിന് അട്ടിമറി ജയം; മറ്റൊരു ത്രില്ലറില്‍ സമനില

ചെന്നൈ: പ്രോ കബഡി ലീഗ് ആറാം സീസണ് ഉജ്വല തുടക്കം. കഴിഞ്ഞതവണ പ്ലേ ഓഫില്‍ ഇടംലഭിക്കാതിരുന്ന തമിഴ് തലൈവാസ് ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനെ (42-26) അട്ടിമറിച്ചു. മലയാളി പരിശീലകന്‍ ഇ ഭാസ്‌കരന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ തമിഴ് തലൈവാസ് ഇക്കുറി മറ്റു ടീമുകള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കുമെന്ന് തെളിയിച്ച പ്രകടനമാണ് ചെന്നൈയില്‍ നടന്നത്.

pklmatch1

മുന്നില്‍നിന്ന് നയിച്ച നായകന്‍ അജയ് ഠാക്കൂര്‍ 14 പോയന്റുകള്‍ നേടിയപ്പോള്‍ പട്നയ്ക്കായി കബഡി സൂപ്പര്‍താരം പര്‍ദീപ് നര്‍വാള്‍ 11 പോയന്റ് നേടി. സോണ്‍ ബിയിലെ ആദ്യ മത്സരത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് തമിഴ് തലൈവാസ് പുറത്തെടുത്തത്. ഇടവേളയ്ക്ക് പിരിയുമ്പോള്‍ തന്നെ 26-8 ന് മുന്നിലെത്തി ടീം ജയമുറപ്പിച്ചിരുന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്നു കളിച്ച പട്ന 18 പോയന്റ് നേടിയെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല.

ഞായറാഴ്ച നടന്ന മറ്റൊരു ത്രില്ലര്‍ മത്സരത്തില്‍ പുണെരി പള്‍ട്ടാന്‍, യു മുംബ മത്സരം സമനിലയില്‍ കലാശിച്ചു. യു മുംബയ്ക്കുവേണ്ടി സിദ്ധാര്‍ഥ് ദേശായി 14 പോയന്റുകള്‍ നേടി. പുണെറി പള്‍ട്ടാനുവേണ്ടി നിതിന്‍ തൊമാര്‍ 15 പോയന്റുകളും സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടംകണ്ട മത്സരം 32-32 എന്നനിലയിലാണ് അവസാനിച്ചത്.

ഇത്തവണ പ്രോ കബഡി ലീഗിന്റെ നാലു മത്സരങ്ങള്‍ കൊച്ചിയില്‍ വെച്ചു നടത്തുന്നുണ്ട്. മൂന്ന് എലിമിനേറ്റര്‍ മത്സരങ്ങളും ഒരു ക്വാളിഫയര്‍ മത്സരവും ഡിസംബര്‍ 30, 31 തീയതികളിലായി കൊച്ചിയില്‍ നടക്കും. ജനുവരി മൂന്നിന് രണ്ടാമത്തെ ക്വാളിഫയറും, ജനുവരി അഞ്ചിന് ഫൈനലും നടക്കും. രണ്ടു മത്സരങ്ങളും മുംബൈയില്‍ വെച്ചാണ് നടക്കുക.

Story first published: Monday, October 8, 2018, 9:48 [IST]
Other articles published on Oct 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+