മുംബൈ: ആറാമത് പ്രൊ കബഡി ലീഗ് ഒക്ടോബര്‍ 5 മുതല്‍ ആരംഭിക്കും. കഴിഞ്ഞ സീസണിലേതുപോലെ 13 ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്നതാകും 12 ടീമുകള്‍ തമ്മിലുള്ള പോരാട്ടം. ഒക്ടോബറില്‍ ആരംഭിക്കുന്ന കബഡി രണ്ട് ടേമുകളിലായി നടക്കുമ്പോള്‍ അടുത്തവര്‍ഷം ജനുവരിയിലാകും ഫൈനല്‍ മത്സരം.
കണക്കുകള്‍ കാര്യമാക്കാതെ കോലിയും സംഘവും" title="ഇംഗ്ലീഷ് ചാലഞ്ചിന് ടീം ഇന്ത്യ തയ്യാര്‍... കണക്കുകള്‍ കാര്യമാക്കാതെ കോലിയും സംഘവും" />ഇംഗ്ലീഷ് ചാലഞ്ചിന് ടീം ഇന്ത്യ തയ്യാര്‍... കണക്കുകള്‍ കാര്യമാക്കാതെ കോലിയും സംഘവും
പതിവുപോലെ സ്റ്റാര്‍സ് സ്പോര്‍ട്സിലായിരിക്കും കബഡി ലീഗിന്റെ സംപ്രേക്ഷണം. പുതിയ സീസണിലേക്കായുള്ള താരലേലം നേരത്തെതന്നെ നടന്നിരുന്നു. ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചത് ഇന്ത്യന്‍ താരം മോനു ഗൊയാത്തിവാണ്. 1.51 കോടി രൂപയ്ക്കു ഹരിയാന സ്റ്റീലേഴ്സ് താരത്തെ സ്വന്തമാക്കിയത്. 1.29 കോടി രൂപയ്ക്ക് തെലുഗു ടൈറ്റാന്‍സിലെത്തിയ രാഹുല്‍ ചൗധരിയാണ് രണ്ടാം സ്ഥാനത്ത്. ആറു താരങ്ങള്‍ക്കു ലേലത്തില്‍ ഒരു കോടിയിലേറെ മൂല്യം ലഭിച്ചു. 200 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നത്.