Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ് ആറാം സീസണില്‍ ബെംഗളുരു ബുള്‍സ് ചാമ്പ്യന്മാര്‍

മുംബൈ: പ്രോ കബഡി ലീഗ് ആറാം സീസണ്‍ ബെംഗളുരു ബുള്‍സ് കിരീടം സ്വന്തമാക്കി. ശനിയാഴ്ച രാത്രി നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സിനെ 38-33 എന്ന സ്‌കോറിനാണ് ബെംഗളുരു വീഴ്ത്തിയത്. ആറു സീസണിലും നിലവാരമുള്ള പ്രകടനം നടത്തിയ ബെംഗളുരു ബുള്‍സിന്റെ ആദ്യ കിരീടംകൂടിയാണിത്.

സീസണില്‍ ഉടനീളം മിന്നുന്ന പ്രകടനം നടത്തിയ പവന്‍ കുമാര്‍ തന്നെയാണ് ഫൈനലിലും ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. 25 റെയ്ഡ് ശ്രമങ്ങളില്‍ നിന്ന് 22 പോയിന്റ് നേടി പവന്‍ ടോപ് സ്‌കോററായി. മൂന്ന് പോയന്റു നേടിയ സുമിത് സിങ് ആണ് രണ്ടാം സ്ഥാനത്ത്. ഗുജറാത്തിനായി സച്ചിന്‍ 10 പോയന്റുകള്‍ നേടിയപ്പോള്‍ പ്രപഞ്ചന്‍, രോഹിത് ഗുലിയ എന്നിവര്‍ 5 പോയന്റ് വീതവും സ്വന്തമാക്കി.

banglurubullz

പവന്‍ കുമാറിന്റെ തകര്‍പ്പന്‍ റെയ്ഡുകള്‍ തന്നെയാണ് കളിയുടെ സവിശേഷത. 9-16ന് പിന്നില്‍ നിന്ന ടീമിനെ പവന്‍ കുമാറിന്റെ റെയ്ഡുകളാണ് മുന്നിലെത്തിച്ചത്. തുടക്കത്തില്‍ എല്ലാവരും പുറത്തായി തോല്‍വിയിലേക്ക് പോകുകയാണെന്ന സൂചനയുണ്ടായെങ്കിലും പവന്റെ റെയ്ഡിന് മുന്നില്‍ എതിരാളികള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. സൂപ്പര്‍ റെയ്ഡര്‍ രോഹിത് കുമാറിന് കേവലം 1 പോയന്റുമാത്രമേ നേടാനായുള്ളൂ. എന്നാല്‍ പവന്‍ ടീമിനെ മുന്നില്‍നിന്നും നയിച്ചതോടെ ജയവും സ്വന്തമായി. കളി തീരാന്‍ മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കെ 29-29 എന്ന നിലയില്‍ തുല്യത വന്നിരുന്നു. അവസാന കുതിപ്പില്‍ ബുള്‍സ് കിരീടത്തില്‍ മുത്തമിട്ടു.

Story first published: Sunday, January 6, 2019, 9:10 [IST]
Other articles published on Jan 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+