വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിനെ തകര്‍ത്ത് പറ്റ്‌ന പൈറേറ്റ്‌സ്; ഗുജറാത്തിനും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ സോണ്‍ ബി മത്സരത്തില്‍ തമിഴ് തലൈവാസിനെ പറ്റ്‌ന പൈറേറ്റ്‌സ് തകര്‍ത്തുവിട്ടു. സ്‌കോര്‍ 45-27. സോണ്‍ എ മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സ് ഒപ്പത്തിനൊപ്പം നിന്ന ഒരു പോരാട്ടത്തില്‍ യു മുംബയെ 39-35 എന്ന സ്‌കോറിനും വീഴ്ത്തി.

നാലു റണ്‍സിന്റെ തോല്‍വി തിരിച്ചടിയാകുമോ?; വിരാട് കോലിക്ക് പറയാനുള്ളത് നാലു റണ്‍സിന്റെ തോല്‍വി തിരിച്ചടിയാകുമോ?; വിരാട് കോലിക്ക് പറയാനുള്ളത്

tamil-thalaivas-v-patna-pirates


സൂപ്പര്‍താരം പര്‍ദീപ് നര്‍വാളിന്റെ മിന്നുന്ന പ്രകടനമാണ് പൈറേറ്റ്‌സിന്റെ ജയത്തിന് തുണയായത്. പര്‍ദീപ് 13 പോയന്റുകളാണ് നേടിയത്. 10 പോയന്റുകള്‍ നേടി ദീപക് നര്‍വാളും 8 പോയന്റുകളുമായി മന്‍ജീത്തും പര്‍ദീപിന് മികച്ച പിന്തുണയുംനല്‍കി. പ്രതിരോധം മറന്ന തമിഴ് തലൈവാസ് ആകെ നാല് ടാക്കിള്‍ പോയന്റുകള്‍ മാത്രമാണ് നേടിയത്. തലൈവാസിനായി ക്യാപ്റ്റന്‍ അജയ് താക്കൂര്‍ 8 പോയന്റുകള്‍ നേടി. സോണ്‍ ബി യില്‍ 13 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 38 പോയന്റുമായി പൈറേറ്റ്‌സ് ഒന്നാമതാണ്. 25 പോയന്റുകളുമായി അവസാന സ്ഥാനത്താണ് തമിഴ് തലൈവാസ്.

ഗുജറാത്തിനുവേണ്ടി പ്രപഞ്ചന്‍ 10 പോയന്റും സച്ചിന്‍ 7 പോയന്റും നേടി. പര്‍വേഷ് ആറും മഹേന്ദ്ര ഗനേഷ് അഞ്ചു പോയന്റുകളും സ്വന്തമാക്കി. അതേസമയം, സിദ്ധാര്‍ഥ് ദേശായിയുടെ 13 റെയ്ഡ് പോയന്റുകളും ഗുജറാത്തിന്റെ രക്ഷയ്‌ക്കെത്തിയില്ല. രോഹിത് ബലിയന്‍ 6 പോയന്റുകളും നേടി. തുടക്കത്തില്‍ 10 പോയന്റു ലീഡ് നേടിയിരുന്ന യു മുംബ കളിയുടെ അവസാനമാകുമ്പോഴേക്കും പിന്നോക്കം പോവുകയായിരുന്നു.

Story first published: Thursday, November 22, 2018, 9:26 [IST]
Other articles published on Nov 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X