പ്രോ കബഡി ലീഗ് കൂടുതല്‍ ആവേശകരമാകും; പുതിയ ഫോര്‍മാറ്റിനെ സ്വാഗതം ചെയ്ത് ടീമുകള്‍
ദില്ലി: ഇന്ത്യന്‍ കായികപ്രേമികളുടെ ആവേശമായി മാറിയ പ്രോ കബഡി ലീഗിന്റെ പുതിയ സീസണ്‍ തുടക്കമാകുമ്പോള്‍ ഏറെ പ്രതീക്ഷകളുമായി ടീമുകള്‍. പതിവിന് വിപരീതമായി ഏഴാം സീസണില്‍ ഒട്ടേറെ മാറ്റങ്ങളുമായാണ് കബഡി ലീഗ് അരങ്ങേറുക. നേരത്തെ ഗ്രൂപ്പുകളായി തിരിച്ച് അവയില്‍ നിന്നും ടീമുകള്‍ സെമിയില്‍ എത്തുന്ന രീതിയായിരുന്നു സ്വീകരിച്ചിരുന്നത്.

എന്നാല്‍, ഐപിഎല്‍ മാതൃകയില്‍ എല്ലാ ടീമുകളും പരസ്പരം രണ്ടു തവണ ഏറ്റുമുട്ടുന്ന രീതിയിലാണ് ഇത്തവണ പ്രോ കബഡി ലീഗ്. മാത്രമല്ല, സീസണ്‍ പകുതിയാകുമ്പോഴേക്കും എല്ലാ ടീമുകള്‍ക്കും പകുതി മത്സരങ്ങള്‍ കഴിഞ്ഞിരിക്കും. കൂടാതെ മത്സരങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന ഇടവേള കളിക്കാര്‍ക്ക് നേട്ടമാവുകയും ചെയ്യും. പരിക്കുകളും തുടര്‍മത്സരങ്ങളും കളിക്കാരുടെ ശാരീരിക്ഷമതയെ ബാധിക്കുന്നുവെന്ന പരാതി ഇതോടെ ഒഴിവാകും.
പുതിയ ഫോര്‍മാറ്റിനെ ടീമുകളുടെ പരിശീലകരെല്ലാം ഒരുപോലെ സ്വാഗതം ചെയ്തു. ലീഗ് കൂടുതല്‍ ആവേശകരവും ആസ്വാദ്യവുമാകാന്‍ ഇത് സഹായിക്കുമെന്നാണ് പരിശീലകരുടെ പ്രതികരണം. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന സീസണ്‍ ജൂലൈ 20നാണ് തുടക്കമാകുന്നത്. പന്ത്രണ്ട് ടീമുകള്‍ ഇത്തവണയും മത്സരരംഗത്തുണ്ട്. ഹൈദരാബാദില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സ് യു മുംബയെ നേരിടും. അന്നേദിവസം തന്നെ ബംഗളുരു ബുള്‍സും പറ്റ്‌ന പൈറേറ്റ്‌സും തമ്മില്‍ മത്സരമുണ്ട്.
ഹൈദരാബാദ്, മുംബൈ, ചെന്നൈ, പഞ്ചകുള, ബെംഗളുരു, പൂണെ, പറ്റ്‌ന, അഹമ്മദാബാദ്, ദില്ലി, ജയ്പൂര്‍, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലായാണ് മത്സരം. ഒക്ടോബര്‍ 14ന് പ്ലേ ഓഫ് ആരംഭിക്കും. 19നാണ് ഫൈനല്‍. എല്ലാ ടീമുകളും രണ്ടുതവണ പരസ്പരം ഏറ്റുമുട്ടും. പോയന്റു നിലയില്‍ മുന്നിലെത്തുന്ന 6 ടീമുകളാണ് ഒടുവില്‍ പ്ലേ എഫിന് അര്‍ഹത നേടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications