പ്രോ കബഡി ലീഗ്; ദബാംഗ് ഡല്‍ഹിക്ക് തോല്‍വി, യു മുംബയ്ക്ക് ജയം

പഞ്ച്കുള: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ പഞ്ച്കുള ലെഗില്‍ ദബാംഗ് ഡല്‍ഹിക്ക് തോല്‍വി. ബംഗാള്‍ വാരിയേഴ്‌സ് 42-33നാണ് ഡല്‍ഹിയെ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ യു മുംബ തമിഴ് തലൈവാസിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 36-32. തുടര്‍ച്ചയായി തോറ്റുകൊണ്ടിരിക്കുന്ന തലൈവാസിന് ആശ്വാസജയം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരിക്കല്‍ക്കൂടി അവസാന മിനിറ്റുകളില്‍ ടീം ജയം കൈവിട്ടു.

ബംഗാള്‍ വാരിയേഴ്‌സിനായി മണീന്ദര്‍ സിങ് 13 പോയന്റ് നേടി. സുകേഷ് ഹെഗ്‌ഡെ 7ഉം ഇസ്മായില്‍ 5ഉം ടീമിനായി സ്വന്തമാക്കി. ദബാംഗ് ഡല്‍ഹിക്കായി നവീന്‍ കുമാര്‍ 15 പോയന്റ് നേടി ഒരിക്കല്‍ക്കൂടി ടോപ് സ്‌കോററായി. ചന്ദ്രന്‍ രഞ്ജിത്ത് 6 പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി. പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹിയും രണ്ടാം സ്ഥാനത്തുള്ള ബംഗാളും നേരത്തെതന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.

ഐപിഎല്‍: ലേലം ഡിസംബറില്‍, ഇത്തവണ പുതിയ വേദി... നവംബര്‍ 14ന് ജാലകമടയ്ക്കുംഐപിഎല്‍: ലേലം ഡിസംബറില്‍, ഇത്തവണ പുതിയ വേദി... നവംബര്‍ 14ന് ജാലകമടയ്ക്കും

അഭിഷേക് സിങ്ങിന്റെ 10 പോയന്റ് പ്രകടനമാണ് യു മുംബയ്ക്ക് ജയമൊരുക്കിയത്. അതുല്‍ 6 പോയന്റും നേടി. തമിഴ് തലൈവാസിനായി അജിത് കുമാര്‍ 16 പോയന്റ് നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കൊന്നും തിളങ്ങാനായില്ല. സൂപ്പര്‍താരം രാഹുല്‍ ചൗധരി കേവലം 1 പോയന്റ് മാത്രം നേടി ഒരിക്കല്‍ക്കൂടി നിറംമങ്ങി. പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള തലൈവാസ് ഇതിനകം തന്നെ പ്ലേ ഓഫില്‍ കടക്കാതെ പുറത്തായിക്കഴിഞ്ഞു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, October 1, 2019, 11:22 [IST]
Other articles published on Oct 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X