ഹൈദരാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്സിന് ത്രസിപ്പിക്കുന്ന വിജയം. യു മുംബയെ 42-23 എന്ന സ്കോറിനാണ് ജയ്പൂര്‍ കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്സ് പൂണേരി പള്ട്ടാനേയും തോല്‍പ്പിച്ചു. സ്കോര്‍ 34-24. രണ്ട് മത്സരങ്ങളും ഏകപക്ഷീയമായാണ് അവസാനിച്ചത്.
മിഷന് 2023 ലോകകപ്പ്: ടീം ഇന്ത്യക്കു വേണം ഈ മാറ്റങ്ങള്‍... ആശങ്ക ഒന്നില്‍ മാത്രം
ആദ്യ കളിക്കിറങ്ങിയ ജയ്പൂര്‍ എതിരാളികളെ നിലംതൊടീച്ചില്ല. കളിക്കാരെല്ലാം ഉജ്വല ഫോമിലേക്കുയര്‍ന്നതോടെ റെയ്ഡിലും പ്രതിരോധത്തിലും ടീം മികവുകാട്ടി. ദീപക് ഹൂഡ(11), നിതിന്‍ റാവല്‍(7), ദീപക് നര്‍വാള്‍(6), അമിത് ഹൂഡ(5) എന്നിങ്ങനെയാണ് ജയ്പൂര്‍ കളിക്കാരുടെ പോയന്റുനില. മുംബയ്ക്കുവേണ്ടി അഭിഷേക് സിങ്(7), ലീ ഡോങ് ജിയോന്(6) എന്നിവര്‍ മാത്രമേ തിളങ്ങിയുള്ളൂ.
സീസണിലെ ആദ്യ കളിയില്‍ പൂണേരി പള്‍ട്ടാനും ഹരിയാണ സ്റ്റീലേഴ്സും തുടക്കത്തില്‍ ഒപ്പം നിന്നെങ്കിലും കളിയവസാനം ഹരിയാണ മേല്‍ക്കൈ നേടി. റെയ്ഡര്‍ നവീന്‍ 14 പോയന്റുകള്‍ നേടിയതാണ് ടീമിന് നേട്ടമായത്. പള്‍ട്ടാന്മാര്‍ക്കായി പവന് കുമാര്‍ 10 പോയന്റും മന്‍ജീത് 5 പോയന്റും സ്വന്തമാക്കി. പ്രതിരോധത്തില്‍ വന്ന പിഴവുകളാണ് ടീമിന് ആദ്യ മത്സരത്തില്‍ തിരിച്ചടിയായത്. മുന്‍ ഇന്ത്യന്‍ താരം അനൂപ് കുമാര്‍ പള്ട്ടാന്മാരുടെ പരിശീലകനായി എത്തിയ ആദ്യ മത്സരം കൂടിയാണിത്.