Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; പിങ്ക് പാന്ഥേഴ്‌സിനും ഹരിയാണ സ്റ്റീലേഴ്‌സിനും ജയം

പഞ്ച്കുള: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ പഞ്ച്കുള ലെഗില്‍ നടന്ന മത്സരത്തില്‍ പിങ്ക് പാന്ഥേഴ്‌സ് ജയ്പൂരിനും ഹരിയാണ സ്റ്റീലേഴ്‌സിനും ജയം. ബെംഗളുരു ബുള്‍സിനെ 41-34 എന്ന സ്‌കോറിന് പാന്ഥേഴ്‌സും 52-32 എന്ന സ്‌കോറിന് തെലുഗ് ടൈറ്റന്‍സിനെ ഹരിയാണയും തോല്‍പ്പിച്ചു. ജയത്തോടെ പിങ്ക് പാന്ഥേഴ്‌സ് പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ചു. മറ്റു ടീമുകളുടെ മത്സരഫലം കൂടി ആശ്രയിച്ചാകും ജയ്പൂരിന്റെ പ്ലേ ഓഫ് പ്രവേശനം.

ദീപക് നര്‍വാളിന്റെ 16 പോയന്റ് പ്രകടനമാണ് പിങ്ക് പാന്ഥേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. നിലേഷ് സാലുങ്കെ 9ഉം വിശാല്‍ 5ഉം പോയന്റുമായി പിന്തുണ നല്‍കി. ബെംഗളുരുവിനായി പവന്‍ കുമാര്‍ 14 പോയന്റ് നേടിയപ്പോള്‍ സുമിത് സിങ് 7 പോയന്റുമായി രണ്ടാമതെത്തി. തോല്‍വി ബെംഗളുരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ ബാധിച്ചേക്കില്ല. നിലവിലെ ചാമ്പ്യന്മാര്‍ക്ക് പ്ലേ ഓഫ് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Pro Kabaddi league

നാട്ടുകാര്‍ക്കുമുന്നില്‍ വമ്പന്‍ ജയമാണ് ഹരിയാണ സ്റ്റീലേഴ്‌സ് നേടിയെടുത്തത്. വികാസ് ഖണ്ടോല 13 പോയന്റും വിനയ് 8 പോയന്റും നേടിയപ്പോള്‍ പ്രശാന്ത് കുമാര്‍ റായിയും രവി കുമാറും 7 വീതം പോയന്റും സ്വന്തമാക്കി. രവിയുടെ ടാക്കിളുകള്‍ ടീമിന് ജയം അനായാസമാക്കി. ടൈറ്റന്‍സിനായി സിദ്ധാര്‍ഥ് ദേശായി 12ഉം ഫര്‍ഹദ് 10 പോയന്റ് നേടി. ടീം നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

Story first published: Saturday, October 5, 2019, 9:28 [IST]
Other articles published on Oct 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+