Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; വമ്പന്മാരുടെ പോരാട്ടത്തില്‍ പറ്റ്‌ന, ദില്ലിയെ തോല്‍പ്പിച്ച് ഹരിയാണയും

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ സോണ്‍ എ മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്‌സ് ദബാംഗ് ദില്ലിയെ 34-27 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. പൂണെയില്‍ നടന്ന മത്സരത്തില്‍ കടുത്ത പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. മറ്റൊരു മത്സരത്തില്‍ ചാമ്പ്യന്മാരായ പറ്റ്‌ന പൈറേറ്റ്‌സ് 35-32 എന്ന സ്‌കോറിന് ബെംഗളുരു ബുള്‍സിനേയും പരാജയപ്പെടുത്തി.

patna-pirates-bengaluru

വികാസ് കണ്ടോലയുടെ 9 പോയന്റ് പ്രകടനമാണ് ഹരിയാണ സ്റ്റീലേഴ്‌സിന് തുണയായത്. നവീന്‍ അഞ്ചും സച്ചിന്‍ നാലും പോയന്റുകള്‍ നേടി. ദില്ലിക്കുവേണ്ടി നവീന്‍ കുമാര്‍ 10 പോയന്റുകളും ചന്ദ്രന്‍ രഞ്ജിത്തും, രവീന്ദര്‍ പഹലും അഞ്ചു പോയന്റുകള്‍ വീതവും സ്വന്തമാക്കി. 15 മത്സരങ്ങളില്‍ നിന്നും 31 പോയന്റുമായി സോണില്‍ അഞ്ചാം സ്ഥാനത്താണ് ഹരിയാണ. 13 മത്സരങ്ങളില്‍നിന്നും 34 പോയന്റുമായി ദില്ലി നാലാമതുണ്ട്.

സോണ്‍ ബി യിലെ കരുത്തരുടെ മത്സരത്തില്‍ പറ്റ്‌നയും ബെംഗളുരുവും മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. ആദ്യ പകുതിയില്‍ 12 പോയന്റ് മുന്നിലുണ്ടായിരുന്ന ചാമ്പ്യന്മാര്‍ക്കെതിരെ ബെംഗളുരു അവസാന മിനിറ്റുകളില്‍ തിരിച്ചടിക്കുകയായിരുന്നു. ബെംഗളുരുവിനായി രോഹിത് കുമാര്‍ 13 പോയന്റുകള്‍ നേടി. പറ്റ്‌നയ്ക്കായി പര്‍ദീപ് നര്‍വാള്‍ 11 പോയന്റുകളും സ്വന്തമാക്കി. സോണ്‍ ബി യില്‍ 13 കളികളില്‍ നിന്നും 47 പോയന്റുമായി ബെംഗളുരുവാണ് ഒന്നാം സ്ഥാനത്ത്. 14 കളികളില്‍നിന്നും 43 പോയന്റുമായി പറ്റ്‌ന രണ്ടാം സ്ഥാനത്തുണ്ട്.

Story first published: Monday, November 26, 2018, 9:47 [IST]
Other articles published on Nov 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+