For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; തലൈവാസിനെ നാണംകെടുത്തി ഗുജറാത്ത്, യുപി യോദ്ധയ്ക്കും ജയം

പഞ്ച്കുള: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ പഞ്ച്കുളയില്‍ ആരംഭിച്ച ലെഗിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഹരിയാണ സ്റ്റീലേഴ്‌സിന് തോല്‍വി. യോപി യോദ്ധ 37-30നാണ് ഹരിയാണയെ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ഫോര്‍ച്യൂണ്‍ ജയന്റ്‌സ് ഗുജറാത്ത് 50-21 എന്ന കൂറ്റന്‍ സ്‌കോറിന് തമിഴ് തലൈവാസിനേയും പരാജയപ്പെടുത്തി. 29 പോയന്റിന്റെ റെക്കോര്‍ഡ് വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.

യുപി യോദ്ധയ്ക്കുവേണ്ടി ശ്രീകാന്ത് ജാധവ് 11 പോയന്റ് നേടി. നിതേഷ് കുമാറും സുരേന്ദര്‍ ഗില്ലും 7 വീതം പോയന്റുമായി മികച്ച പിന്തുണ നല്‍കി. ഹരിയാണ് സ്റ്റീലേഴ്‌സിനായി വിനയ് 8 പോയന്റുമായി ടോപ് സ്‌കോററായി. രവികുമാര്‍, വികാസ് ഖണ്ടോല എന്നിവര്‍ 5 വീതം പോയന്റും സ്വന്തമാക്കി. റെയ്ഡിലും ടാക്കിള്‍ പോയന്റിലും യുപി യോദ്ധ ഹരിയാണയേക്കാള്‍ മുന്നിലെത്തി.

pkl2019

സോനു, രോഹിത് ഗുലിയ എന്നിവരുടെ മികച്ച പ്രകടനമാണ് ഗുജറാത്തിന് വമ്പന്‍ ജയം സമ്മാനിച്ചത്. സോനു 15ഉം രോഹിത് 11ഉം പോയന്റ് നേടിയപ്പോള്‍ പര്‍വേഷ് ബന്‍സ്വാള്‍ 5 പോയന്റുമായി പിറകിലുണ്ട്. എല്ലാവിഭാഗത്തിലും തമിഴ് തലൈവാസ് എതിരാളികളേക്കാള്‍ പിന്നിലായി. 5 പോയന്റ് നേടിയ രാഹുല്‍ ചൗധരിയാണ് ടോപ് സ്‌കോറര്‍. തുടര്‍തോല്‍വികളുമായി തലൈവാസ് പ്ലേ ഓഫില്‍ കടക്കാതെ പുറത്തായിക്കഴിഞ്ഞു.

Story first published: Sunday, September 29, 2019, 11:23 [IST]
Other articles published on Sep 29, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+