Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ടൈറ്റന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി; പറ്റ്‌നയ്ക്ക് ആദ്യ ജയം

ഹൈദരാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ സ്വന്തം തട്ടകത്തില്‍ ജയിക്കാനാകാതെ തെലുഗ് ടൈറ്റന്‍സ്. ഹൈദരാബാദില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും ആതിഥേയര്‍ തോറ്റു. പറ്റ്‌ന പൈറേറ്റ്‌സാണ് ടൈറ്റന്‍സിനെ ഇത്തവണ തോല്‍പ്പിച്ചത്. സ്‌കോര്‍ 34-22. മറ്റൊരു മത്സരത്തില്‍ യുപി യോദ്ധയെ 44-19 എന്ന സ്‌കോറില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സും തോല്‍പ്പിച്ചു. സീസണില്‍ യോദ്ധയുടെ രണ്ടാം തോല്‍വിയാണിത്.

മത്സരത്തിന്റെ ഒരവസരത്തിലും എതിരാളികള്‍ക്ക് വെല്ലുവിളിയാകാന്‍ യോദ്ധയ്ക്ക് കഴിഞ്ഞില്ല. രോഹിത് ഗുലിയ(11), സച്ചിന്‍(6), പര്‍വേഷ് ബെന്‍സ്വാള്‍(6), ജിബി മോറെ(5) എന്നിവര്‍ തിളങ്ങി. പര്‍വേഷിന്റെയും സോനുവിന്റേയും ടാക്കിളുകളില്‍ കുടുങ്ങിയ യോദ്ധ നിറംമങ്ങിയ പ്രകടനമാണ് രണ്ടാം മത്സരത്തിലും പുറത്തെടുത്തത്. യോദ്ധയ്ക്കുവേണ്ടി ശ്രീകാന്ത് ജാദവ് 5 പോയന്റ് നേടിയപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന മോനു ഗോയാത് 2 പോയന്റ് മാത്രമാണ് സ്വന്തമാക്കിയത്.

patnapirates

സീസണില്‍ ആദ്യജയം തേടിയിറങ്ങിയ പറ്റ്‌ന പൈറേറ്റ്‌സിന് സൂപ്പര്‍താരം പര്‍ദീപ് നര്‍വാളിന്റെ പ്രകടനമാണ് തുണയയത്. പര്‍ദീപ് 7 പോയന്റ് നേടി. 6 ടാക്കിള്‍ പോയന്റ് നേടിയ ജയ്ദീപും ടീമിനായി തിളങ്ങി. മറുവശത്ത് തെലുഗ് ടൈറ്റന്‍സിനായി സിദ്ധാര്‍ഥ് ദേശായി 6 പോയന്റ് നേടി. മറ്റു കളിക്കാര്‍ തീര്‍ത്തും ഫോമിലല്ലാത്തത് ടീമിന് ഒരിക്കല്‍ക്കൂടി തിരിച്ചടിയായി. വരും മത്സരങ്ങളില്‍ ജയം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ടൈറ്റന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങും.

Story first published: Saturday, July 27, 2019, 9:42 [IST]
Other articles published on Jul 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+