പ്രോ കബഡി ലീഗ്; ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനും യു മുംബയ്ക്കും ജയം
ബെംഗളുരു: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ബെംഗളുരു ലെഗില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ ബെംഗളുരു ബുള്‍സിന് തോല്‍വി. ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെതിരെ 32-23 എന്ന സ്‌കോറിന് ബെംഗളുരു തോറ്റു. മറ്റൊരു മത്സരത്തില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സ് യു മുംബയ്ക്ക് മുന്നില്‍ ഏകപക്ഷീയമായി അടിയറവ് പറഞ്ഞു. സ്‌കോര്‍ 47-21. സീസണ്‍ തുടക്കത്തില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തിയ ജയ്പൂര്‍ തുടര്‍തോല്‍വികളില്‍ വലയുകയാണ്.
കഴിഞ്ഞ സീസണിലെ ഫൈനല്‍ ആവര്‍ത്തനമായ ബെംഗളുരു ഗുജറാത്ത് മത്സരം ആവേശകരമായി. ഗുജറാത്തിനുവേണ്ടി ജിബി മോറെ, സച്ചിന്‍ എന്നിവര്‍ 5 പോയന്റ് വീതം നേടിയപ്പോള്‍ പര്‍വേഷ്, രോഹിത് ഗുലിയ എന്നിവര്‍ നാലുവീതം പോയന്റും സ്വന്തമാക്കി. ബെംഗളുരുവിനായി സൗരഭ് നന്ദാല്‍ 8 പോയന്റ് നേടിയപ്പോള്‍ മറ്റു കളിക്കാര്‍ നിറംമങ്ങി. പവന്‍ കുമാറിനും രോഹിത് കുമാറിനും തിളങ്ങാനാകാത്തതാണ് ടീമിന് തിരിച്ചടിയായത്.

കരുത്തരായ ജയ്പൂരിനെതിരെ വമ്പന്‍ പ്രകടനമാണ് മുംബ കാഴ്ചവെച്ചത്. തുടക്കം മുതല്‍ ലീഡെടുത്ത മുംബ ജയ്പൂരിന് തിരിച്ചുവരാന്‍ അവസരം നല്‍കിയില്ല. അഭിഷേക് സിങ്(13), അര്‍ജുന്‍ ദേശ്വാള്‍(6), ഫസല്‍(6) എന്നിവര്‍ മുംബയ്ക്കുവേണ്ടി മികച്ച പ്രകടനം നടത്തി. പിങ്ക് പാന്ഥേഴ്‌സിനായി നിതിന്‍ റാവല്‍ 5 പോയന്റ് നേടി. ദീപക് ഹൂഡ ഒരിക്കല്‍ക്കൂടി പരാജയമായി. ഹൂഡ 3 പോയന്റ് മാത്രമാണ് നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications