Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ഹരിയാണ സ്റ്റീലേഴ്‌സിന് ജയം, ഡല്‍ഹി ബെംഗളുരു മത്സരം സമനിലയില്‍

ജയ്പൂര്‍: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ജയ്പൂര്‍ ലെഗില്‍ നടന്ന മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്‌സിന് ജയം. 39-34 എന്ന സ്‌കോറിന് പറ്റ്‌ന പൈറേറ്റ്‌സിനെ ഹരിയാണ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ദബാംഗ് ഡല്‍ഹി ബെംഗളുരു ബുള്‍സ് മത്സരം സമനിലയില്‍ കലാശിച്ചു. 39-39 എന്ന സ്‌കോറിലാണ് കളി അവസാനിച്ചത്. ജയിക്കാനായില്ലെങ്കിലും പോയന്റ് പട്ടികയില്‍ ഡല്‍ഹിതന്നെയാണ് ഒന്നാം സ്ഥാനത്ത്.

ഹരിയാണയ്ക്കുവേണ്ടി വികാസ് ഖണ്ടോല 13 പോയന്റ് നേടി. പ്രശാന്ത് കുമാര്‍ റായി 8 പോയന്റും സ്വന്തമാക്കി. സൂപ്പര്‍താരം പര്‍ദീപ് നര്‍വാള്‍ 17 പോയന്റുമായി തിളങ്ങിയിട്ടും പൈറേറ്റ്‌സ്‌ന് ജയിക്കാനായില്ല. ലീ ജങ് 7 പോയന്റും നേടി. റെയ്ഡ് പോയന്റുകളില്‍ പൈറേറ്റ്‌സ് ആണ് മുന്നിലെത്തിയത്. എന്നാല്‍ ടാക്കിള്‍ പോയന്റിലും ഓള്‍ ഔട്ട് പോയന്റിലും എതിരാളികളെ പിന്നിലാക്കി ഹരിയാണ ജയം നേടി.

pkl2019

ദബാംഗ് ഡല്‍ഹിക്കുവേണ്ടി നവീന്‍ കുമാര്‍ ഒരിക്കല്‍ക്കൂടി തിളക്കമാര്‍ന്ന പ്രകടനം നടത്തി. 14 പോയന്റാണ് നവീന്‍ സ്വന്തമാക്കിയത്. ചന്ദ്രന്‍ രഞ്ജിത്ത് 5 പോയന്റും നേടി. ബെംഗളുരുവിനായി പവന്‍ കുമാര്‍ 17 പോയന്റും അമിത് 6 പോയന്റും നേടി. റെയ്ഡില്‍ മുന്നിലെത്തിയത് ബെംഗളുരുവാണെങ്കിലും ടാക്കിളുകളില്‍ ഡല്‍ഹിക്ക് നേട്ടമുണ്ടാക്കാനായി. ഓള്‍ഔട്ട് പോയന്റ് കൂടുതല്‍ നേടിയതും ഡല്‍ഹിയാണ്.

Story first published: Tuesday, September 24, 2019, 10:10 [IST]
Other articles published on Sep 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+