കൊല്‍ക്കത്ത: പ്രോ കബഡി ലീഗ് ഏഴാം സീസണ് കൊല്‍ക്കത്ത ലെഗില്‍ നടന്ന മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്സിന് ജയം. മറ്റൊരു മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സും ഫോര്‍ച്യൂണ്‍ ജയന്റ്സ് ഗുജറാത്തും സമനിലയില്‍ പിരിഞ്ഞു. തുടര്‍ച്ചയായ വിജയങ്ങളുമായി വമ്പന്‍ കുതിപ്പ് നടത്തുകയായിരുന്ന ഡല്‍ഹിയെയാണ് ഹരിയാണ അട്ടിമറിച്ചത്. സ്കോര്‍ 47-25. ബംഗാള്‍ വാരിയേഴ്സും ഗുജറാത്തും 25-25 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു.
കുറഞ്ഞ സ്കോര്‍ പിറന്ന മത്സത്തില്‍ ബംഗാളിനായി മണീന്ദര്‍ സിങ് 9 പോയന്റ് നേടി. കെ പ്രപഞ്ചന്‍ നാലു പോയന്റും സ്വന്തമാക്കി. ഗുജറാത്തിനായി സച്ചിന്, സോനു എന്നിവര്‍ 6 വീതം പോയന്റും രോഹിത് ഗുലിയ 5 പോയന്റും നേടി. ഇരു ടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചതിനാല്‍ മത്സരം വിരസമായി. പോയന്റ് പട്ടികയില്‍ ബംഗാള്‍ വാരിയേഴ്സ് നാലാം സ്ഥാനത്തും ഗുജറാത്ത് എട്ടാം സ്ഥാനത്തുമാണ്.
ആഷസ്: കളി വരുതിയിലാക്കി ഓസീസ്; രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായി
ഡല്‍ഹിക്കെതിരെ അപ്രതീക്ഷിത വിജയമാണ് ഹരിയാണ നേടിയെടുത്തത്. വികാല്‍ ഖണ്ടോല, പ്രശാന്ത് കുമാര്‍ എന്നിവര്‍ 10 വീതം പോയന്റ് നേടി. വികാസ് കാലം(5), സുനില്‍(4), ധര്‍മരാജ്(4), നവീന്‍(4) എന്നിവരും തിളങ്ങി. മറുശത്ത് ഡല്‍ഹിയുടെ നവീന്‍ കുമാര്‍ 11 പോയന്റുമായി ടോപ് സ്കോററായി. ചന്ദ്രന് രഞ്ജിത്ത് 5 പോയന്റും നേടി. ടാക്കിളിങ്ങില്‍ പാളിയതാണ് ഡല്‍ഹിയുടെ തോല്‍വിക്കിടയാക്കിയത്. തോറ്റെങ്കിലും ഡല്‍ഹി തന്നെയാണ് പോയന്റ് പട്ടികയില്‍ തലപ്പത്തുള്ളത്.